ഭൂചലനം:ഏഴു മലയാളികള്‍ മരിച്ചു
കോട്ടയം: ഗുജറാത്തില്‍ ജനവരി 26 വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ ഒരു മലയാളി കുടുംബത്തിലെ ഏഴുപേരും മരിച്ചു. പൈങ്ങുളം മുട്ടാട്ടുമല ജോയിയുടെ ഏഴംഗ കുടുംബമാണ് ഭൂചലനത്തില്‍പെട്ട് മരണമടഞ്ഞത്.
38കാരനായ ജോയി, ഭാര്യ ജെസി (36), മക്കളായ ജോഹാന (10), ജഫറിന്‍ (8), ജെസിയുടെ അമ്മ ചെങ്ങളം നെടുംചിറയില്‍ ഏലിക്കുട്ടി (64), ജെസിയുടെ സഹോദരന്റെ മകള്‍ നിഖിത (3), ജോയിയുടെ അനുജന്‍ തോമസിന്റെ മകള്‍ പ്രിന്‍സി (3) എന്നിവരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരിച്ചത്.
ഇതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
അഹമ്മദാബാദില്‍ മോള്‍ഡ് കമ്പനി നടത്തിയിരുന്ന ജോയി താമസിച്ചിരുന്ന ഫ്ലാറ്റ് ഭൂചലനത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഫ്ലാറ്റിന്റെ ഒമ്പതാം നിലയിലായിരുന്നു ജോയിയും കുടുംബവും താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പാണ് ജോയി ഇങ്ങോട്ട് താമസം മാറിയത്.
വയനാട്ടുകാരനാണ് ജോയി. തോമസ്, ബാബു (ദുബായ്), വത്സ, ബീന, ക്ലാര (മൂവരും മുംബൈ), ആലീസ്, സിസ്റര്‍ ലില്ലീസ് (കുര്‍ണൂര്‍, ആന്ധ്ര), സിസ്റര്‍ ട്രിസില്ല (ഫിലിപ്പൈന്‍സ്) എന്നിവര്‍ ജോയിയുടെ സഹോദരങ്ങളാണ്.












Click it and Unblock the Notifications