കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയാത്രാക്കൂലി വര്‍ധന അനിവാര്യം: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ലഖ്നോ: കേന്ദ്രസര്‍ക്കാര്‍ തീവണ്ടി യാത്രാക്കൂലി വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുന്നതായി പ്രധാനമന്ത്രി വാജ്പേയി.

ഭൂകമ്പത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ മേല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ഉള്ളതിനാലാണ് തീവണ്ടിയാത്രാക്കൂലി വര്‍ധനയെപ്പറ്റി ആലോചിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ലഖ്നോവില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിലില്‍ ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്.യാത്രാക്കൂലി വര്‍ധന അനിവാര്യമാണ്. ഭൂകമ്പത്തെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ കേന്ദ്രമായ ഗുജറാത്ത് സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. വീടുനഷ്ടപ്പെട്ട ആയിരങ്ങളെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ നികുതി വര്‍ധനയെപ്പറ്റിയും സര്‍ക്കാര്‍ ആലോചിച്ചു വരികയാണ് - വാജ്പേയി പറഞ്ഞു.

ഗുജറാത്തില്‍ ഭൂകമ്പം മൂലം ഏകദേശം 10,000 കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X