കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27മലയാളികളുടെ ജഡം കിട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂചലനമുണ്ടായ ഗുജറാത്തിലെ ഗാന്ധിധാമില്‍ നിന്നും 27 മലയാളികളുടെ ജഡം കിട്ടിയതായി സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു.

ജനവരി 31 ബുധനാഴ്ച സാമൂഹിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യനാരായണ ഡാഷാണ് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജഡങ്ങള്‍ കിട്ടിയ കാര്യം അറിയിച്ചത്. മരിച്ചവരുടെ പേരും വിലാസവുമൊന്നും അറിവായിട്ടില്ല.

ഇപ്പോള്‍ ഗുജറാത്തിലുള്ള കേരള സംഘം മലയാളി സംഘടനകളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മലയാളി സംഘടനകളുമായി ബന്ധമില്ലാത്തവരും ഗുജറാത്തില്‍ ബിസിനസ് ആവശ്യത്തിനായി മാത്രം വന്നവരുമായ മലയാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയില്‍ നിന്നും വലിയതുറയില്‍ നിന്നും ലെ ചെമ്മീന്‍ ഫാക്ടറികളില്‍ ജോലിക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. 63 സ്ത്രീകളും 13 പുരുഷന്മാരുമാണ് ഈ സംഘത്തിലുള്ളതെന്ന് കരുതപ്പെടുന്നു.

ലെ അതിര്‍ത്തി സംരക്ഷണസേനയിലെ 17, 19 ബറ്റാലിയനുകളിലെ മലയാളികളും സുരക്ഷിതരാണെന്ന് അറിഞ്ഞിട്ടുണ്ട്. ഏകദേശം 2,000 മലയാളികള്‍ ടെന്റുകളില്‍ കഴിയുകയാണ്.

ജനവരി 31ന് അഹമദാബാദില്‍ നിന്നും കൊച്ചിക്ക് തിരിച്ച ട്രെയിനില്‍ യാത്രാസൗജന്യം നല്‍കിയില്ലെന്ന പരാതിയുണ്ട്. പലരും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നത്. യാത്ര സൗജന്യമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ ഉറപ്പ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X