റാവുവിന്റെ മകന്‍ അറസ്റില്‍
ഹൈദരാബാദ്: ചലച്ചിത്രതാരം രജനികാന്തിന്റെ കൈയില്‍ നിന്നും 2.06 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകനെ പൊലീസ് അറസ്റ് ചെയ്തു.
രജനീകാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിബ്രവരി മൂന്ന് ശനിയാഴ്ചയാണ് പൊലീസ് നരസിംഹറാവുവിന്റെ മകന്‍ പി.വി.രംഗറാവുവിനെ അറസ്റ് ചെയ്തത്. രംഗറാവുവിന്റെ സഹായിയും അറസ്റിലായിട്ടുണ്ട്. ഇരുവരെയും 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.
ശ്രീ രാഘവേന്ദ്ര സ്വാമി മാഹാത്മ്യം എന്ന ചിത്രം നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം രജനിയുടെ പക്കല്‍ നിന്നും രംഗറാവു 2.06 കോടി രൂപ വാങ്ങിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പണി തുടങ്ങാതായപ്പോള്‍ രജനി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 30നും ഈ വര്‍ഷം ജനവരി 11നും രണ്ട് ചെക്കുകള്‍ രംഗറാവുവിന്റെ സഹായി പി.എ.ഗോപാലകൃഷ്ണ റെഡ്ഡി രജനിക്ക് നല്‍കി. എന്നാല്‍ ഇവ രണ്ടും വണ്ടിച്ചെക്കുകളായിരുന്നു. ഐപിസി 420, 406 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications