കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇടിമിന്നലില്‍ കനത്ത നാശം
ഇടുക്കി: മഴയോടൊപ്പം ഫിബ്രവരി അഞ്ച് തിങ്കളാഴ്ചയുണ്ടായ ഇടിമിന്നലില്‍ കലയന്താനി, കുന്നം പ്രദേശങ്ങളില്‍ വ്യാപകമായ നാശമുണ്ടായി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ പ്രദേശങ്ങളിലെ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതോപകരണങ്ങളും ടെലിഫോണുകളും കത്തി നശിക്കുകയും ചെയ്തു.
കലയന്താനിയില്‍ ഒട്ടേറെ വീടുകളിലെ വയറിങ് ഇടിമിന്നലില്‍ കത്തിപ്പോയി. ഇവിടങ്ങളിലെല്ലാം ടെലിവിഷന്‍, ഫാന്‍, ഫ്രിഡ്ജ്, ട്യൂബ് ലൈറ്റുകള്‍ എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. കുന്നത്ത് നിരവധി ഫലവൃക്ഷങ്ങള്‍ ഇടിമിന്നലില്‍പ്പെട്ട് കരിഞ്ഞുപോയി. പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഇടിമിന്നല്‍ കാരണമുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു.