കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൈക്കൂലി: രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് തടവ്
തൃശൂര്‍ : കൈക്കൂലി വാങ്ങിയ കേസില്‍ വൈദ്യുതി ബോര്‍ഡിലെ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് ഒമ്പതു വര്‍ഷം തടവും 25,000 രൂപ പിഴയും.
തൃശൂരിലെ വിജിലന്‍സ് കോടതിയാണ് ഫിബ്രവരി ആറ് ചൊവാഴ്ച വിധി പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അസിസ്റന്റ് എഞ്ചിനീയര്‍ സി.സുബ്രഹ്മണ്യന് ,തലപ്പിള്ളി സ്വദേശിയായ സബ് എഞ്ചിനീയര്‍ കെ.ദാമോദരന്‍ എന്നിവരെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിച്ചത്. കേസില്‍ മൂന്നാം പ്രതിയായ മറ്റൊരു എഞ്ചിനീയര്‍ എ.രാമകൃഷ്ണന് കേസ് വിചാരണ നടക്കുന്നതിടെ മരണപ്പെട്ടിരുന്നു .
ചേലക്കരയിലുള്ള ഒരു എണ്ണ മില്ലിലേക്ക് വൈദ്യുതി കണക്ഷന് നല്കാന് ഉപഭോക്താവില്‍ നിന്നും 1997 ആഗസ്ത് 14 ന് 3,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.