കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വില്ക്കാന്‍ തീരുമാനം

  • By Staff
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യയുള്‍പെടെ 33 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്ക്കാന്‍ തീരുമാനമായതായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ചുമതലയുള്ള കേന്ദ്ര മന്ത്രി അരുണ്‍ഷൂറി അറിയിച്ചു .

ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് ,എട്ട് ഐടിഡിസി ഹോട്ടലുകള്‍ എന്നിവയും ഇക്കൂട്ടത്തില്‍പെടുന്നു . രാജ്യത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് അരുണ്‍ഷൂറി പറഞ്ഞു . ഐടിഡിസി ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ 175 ഓളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ട് .

എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് താല്പര്യക്കാര്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു . പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണം ഉള്ള ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകില്ലേ എന്ന ചോദ്യത്തിന് സംഭവിക്കുക നേരെ മറിച്ചാണെന്നായിരുന്നു അരുണ്‍ഷൂറിയുടെ മറുപടി . സ്വകാര്യമേഖലയുമായുള്ള കൂടിച്ചേരലില്‍ പുതിയ തൊഴിലവസരമുണ്ടാകുമെന്ന് മാത്രമല്ല , തൊഴില്‍ സാഹചര്യം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X