കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കളമശേരി പോളി സുവര്‍ണ്ണജൂബിലി 19 ന്
കൊച്ചി : സംസ്ഥാനത്തെ ആദ്യകാല പോളിടെക്നിക്കുകളിലൊന്നായ കളമശ്ശേരി ഗവ. പോളിടെക്നിക്കിന്റെ സുവര്‍ണ ജൂബിലി ഫിബ്രവരി 19 മുതല്‍ ഫിബ്രവരി 23 വരെ നടക്കും .
കൊച്ചി രാജകുടുംബാംഗം പി. ആര് . വര്‍മയാണ് ഫിബ്രവരി 19 തിങ്കളാഴ്ച സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യുന്നത് . മുനിസിപ്പല്‍ ചെയര്മാന് എന്‍ . കെ. പവിത്രന് പതാക ഉയര്‍ത്തും . പ്രഫ. എം.കെ.സാനു മുഖ്യ പ്രഭാഷണം നടത്തും . 23 ന് പൊതു സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും .
പഞ്ചവത്സര പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച രണ്ടാമത്തെ പോളിടെക്നിക്കാണ് കളമശേരിയിലേത് . കൊച്ചി രാജാവായ പരീക്ഷിത് തമ്പുരാനാണ് 1951ല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് . സുവര്‍ണ്ണജൂബിലി സ്മാരകമായി പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം. കുഞ്ഞപ്പന് അറിയിച്ചു .