കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീകരിച്ച ബോള്‍ഗാട്ടി പാലസ് തുറന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി : വിദേശ വിനോദ സഞ്ചാരികളോടുള്ള മനോഭാവത്തിലും ഉപചാരരീതികളിലും മലയാളികള്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ . വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതികള്‍ക്കപ്പുറം വിദേശികളോടുള്ള നമ്മുടെ പെരുമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് നായനാര്‍ പറഞ്ഞു .നവീകരിച്ച എറണാകുളം ബോള്‍ഗാട്ടി പാലസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .

ടൂറിസവും വിവരസാങ്കേതിക വിദ്യയും കേരളത്തിന് അനന്തസാധ്യതകളുള്ള മേഖലകളാണ് . ഈ മേഖലകളുടെ വികസം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ് . ജലപാത ടൂറിസത്തിന് വരുംകാലങ്ങളില്‍ പ്രസക്തി ഏറെയാണ് . തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാതകള്‍ ഗതാഗതത്തിന് സജ്ജമായാല്‍ അത് വന്‍നേട്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

മന്ത്രി ജ.ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷനായിരുന്നു . ഡോ.സെബാസ്റ്യന്‍ പോള്‍ എംഎല്‍എ , ജില്ലാ കലക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍ , കെടിഡിസി ചെയര്‍മാന്‍ സി.കെ. ചന്ദ്രപ്പന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.എ. ജയതിലക് , ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് എന്നിവര്‍ പ്രസംഗിച്ചു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X