ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

മുല്ലപ്പെരിയാര്‍ ഭൂചലനമേഖലയില്‍

 • By Staff
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോട്ടയ്ക്കല്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂചനമേഖലയിലാണെന്ന് ഇതേപ്പറ്റി പഠനം നടത്താന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. ഏതു സമയത്തും ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ടെന്നും അതിനാല്‍ ഇതിന്റെ ഉയരം കൂട്ടുന്നതും അണക്കെട്ടു പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അപകടകരമാണെന്ന് വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

  മുല്ലപ്പെരിയാറ് ബേബി ഡാം ഭൂചലനമേഖലയിലാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പ്രധാന ഭൂചലനമേഖലകളായ കമ്പം ഭൂവിള്ളലും ഉടുമ്പഞ്ചോല ഭ്രംശമേഖലയും സംഗമിക്കുന്നിടത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തല്‍.

  അടുത്തകാലത്ത് അണക്കെട്ട് പ്രദേശം ദുര്‍ബലപ്പെട്ടതിനുള്ള തെളിവുകളും പഠനത്തെത്തുടര്‍ന്ന് ലഭിച്ചിട്ടുണ്ട്. കമ്പം ഭൂവിള്ളല്‍ കേന്ദ്രീകരിച്ച് പല ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ രണ്ടു തവണ ഭൂചലനമുണ്ടായതിനെത്തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനസാധ്യത അറിയാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.

  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 ആയി ഉയര്‍ത്താന്‍ കേന്ദ്രജലവിഭവ മന്ത്രാലയം നിയോഗിച്ച സമിതി ഈയിടെ ശിപാര്‍ശ ചെയ്തിരുന്നു. കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടായിരുന്നു കേന്ദ്രസമിതിയുടെ ശിപാര്‍ശ. ഇതിനിടയിലാണ് ജലനിരപ്പുയര്‍ത്തുന്നത് അപകടകരമാണെന്ന് ഭൗമശാസ്ത്രഞ്ജരുടെ വിദഗ്ധ സമിതി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

  തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എം ബാബ അധ്യക്ഷനായുള്ള സമിതിയില്‍ ആര്‍ എന്‍ അയ്യങ്കാര്‍, റിട്ട. ചീഫ് എഞ്ചിനീയര്‍മാരായ എ കെ പരമേശ്വരന്‍നായര്‍, ലളിതാമൈക്കിള്‍, ശാസ്ത്രജ്ഞരായ ജോണ്‍ മത്തായി, ഡോ. സി പി രാജേന്ദ്രന്‍, ഡോ. കുശലാ രാജേന്ദ്രന്‍, ജി ശങ്കര്‍ എന്നിവര്‍ അംഗങ്ങളാണ്. പൂര്‍ണറിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് മൂന്ന് മാസത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.


  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more