കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറീസയിലുംമണിച്ചന്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: മണിച്ചന്മാര്‍ക്കിതു കഷ്ടകാലം...മണിച്ചനെ ഓര്‍മ്മയില്ലേ..? ആനമയക്കിവിതരണത്തിലൂടെ ആയിരക്കണക്കിനു കുടിയന്മാര്‍ക്കും മണി വിതരണത്തിലൂടെ രാഷ്ട്രീയക്കാര്‍ക്കും പൊലീസ്-എക്സൈസ് പ്രമാണിമാര്‍ക്കും പ്രിയങ്കരനായ ജനകീയ മദ്യരാജാവ് മണിച്ചനെ..? ഇക്കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യദുരന്തം വിതച്ച മണിച്ചന്‍ ഇപ്പോള്‍ ജയിലിലാണ്...

ജാതകപ്രകാരം മണിച്ചന്മാര്‍ക്ക് പൊതുവേ കഷ്ടകാലമാണിതെന്ന് തോന്നുന്നു. ഒറീസയിലും ഒരു മണിച്ചന്‍ അറസ്റ്റിലായിരിക്കുകയാണ്. ഒറീസയിലെ വ്യാജമദ്യരാജാവ് അഥവാ മണിച്ചന്‍ ആണിദ്ദേഹം. പേര് -ജയന്ത മഹാപാത്ര അഥവാ ബുലു. കുറ്റം- ഇക്കഴിഞ്ഞ ആഴ്ച ഒറീസയിലെ ഭുവനേശ്വര്‍, പുരി ജില്ലകളിലായി 25 പേരെ, ഇദ്ദേഹം വിതരണം ചെയ്ത വ്യാജമദ്യം കാലപുരിയ്ക്കയച്ചു.

ഫിബ്രവരി 22 വ്യാഴാഴ്ചയാണ് ഒറീസ മണിച്ചന്‍ പൊലീസ് വലയിലായത്. നമ്മുടെ മണിച്ചനേപ്പോലെ വ്യാജനാടന്‍ പട്ടയുടെയും ഇന്ത്യന്‍ നിര്‍മിത വിദേശിയുടെയും സംഭരണത്തിന്റെയും വിതരണത്തിന്റെയും ഒറീസയിലെ കുത്തകാവകാശി ഇദ്ദേഹമാണ്. പുരിയിലും ഭുവനേശ്വറിലും ബുലുവും അനുയായി രാം കുമാര്‍ ജേനയും വിതരണം ചെയ്ത വിഷമദ്യമാണ് ദുരന്തം വിതച്ചതെന്ന് ഒറീസയിലെ പൊലീസ് മേധാവി എസ് കെ ചാറ്റര്‍ജി പറയുന്നു. ജേനയും അറസ്റ്റിലായിട്ടുണ്ട്.

റായ്പൂരില്‍ നിന്നും ദെങ്കനാലിലേയ്ക്ക് ബസില്‍ ജനകീയനായി യാത്ര ചെയ്യുമ്പോഴായിരുന്നു ബുലു മണിച്ചനെ പൊലീസ് പൊക്കിയത്. ഫിബ്രവരി 14 ന് ഒറീസയെ നടുക്കിയ മദ്യദുരന്തത്തിനു ശേഷം ഭുവനേശ്വറിനു സമീപമുള്ള ബലിയാന്ത പട്ടണത്തില്‍ നിന്നും മുങ്ങിയിരിക്കുകായായിരുന്നു ഇയാള്‍.

ബുലുവിന്റെ മൊബൈല്‍ ഫോണാണ് ഇയാളെ കുടുക്കിയത്. ബലിയാന്തയിലെ വസതിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിരുന്ന ഫോണ്‍ നമ്പരുകളുടെ ഉടമകളില്‍ നിന്നും പൊലീസ് ബുലുവിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

ഇതിനിടെ അനധികൃത മദ്യത്തിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ് ഒറീസ പൊലീസ്-എകംസൈസ് അധികൃതര്‍. കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 കോടി രൂപ വില വരുന്ന അനധികൃത മദ്യം പിടിച്ചെടുത്തതായി എക്സൈസ് അധികൃതര്‍ അവകാശപ്പെട്ടു. കച്ചവടവുമായി ബന്ധമുള്ള നൂറോളം പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.

മണിച്ചന്മാര്‍ ജാഗ്രതൈ...ഇതു കഷ്ടകാലമാണ്...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X