Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ തീവച്ചു കൊന്നു

ഹരിപ്പാട്: വീടിന് തീകൊളുത്തി യുവതിയെ കൊന്ന ശേഷം ബന്ധുക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പൊലീസീന് കീഴടങ്ങി.

കായംകുളം പത്തിയൂര്‍ രാമപുരം കൊച്ചുപുരയ്ക്കല്‍ സന്തോഷ് ഭവനില്‍ സഹദേവന്റെ മകള്‍ അമ്പിളി (സ്മിത 26) യെയാണ് എറണാകുളം കുറ്റിക്കാട് തണ്ണിക്കാട് വീട്ടില്‍ ജോസ് (43) വീടിന് തീ കൊളുത്തി കൊലപ്പെടുത്തിയത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

രാവിലെ സംഭവസ്ഥലത്തെത്തിയ പ്രതി ഓലമേഞ്ഞ വീടിന് മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ സന്തോഷ്, ലീല, ലിന്റോ എന്നിവരെ ജോസ് വാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അമ്പിളി പ്രസവിച്ചിട്ട് 24 ദിവസമേ ആയിരുന്നുള്ളു. അമ്പിളക്ക് പെട്ടെന്ന് എഴുന്നേറ്റ് ഓടാനായില്ല. അമ്പിളിയുടെ മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വീട് തീര്‍ത്തും കത്തിയമര്‍ന്നു.

കൊലപാതകത്തിന് ശേഷം വീടിന്റെ കക്കൂസിന് പിന്നില്‍ ഒളിച്ചിരുന്ന പ്രതി പിന്നീട് പൊലീസ് സ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലിന്റോ നേരത്തെ ജോസിന്റെ ഭാര്യയായിരുന്നു. പിന്നീടാണ് സന്തോഷിനെ വിവാഹം കഴിച്ചത്. ഇതിന്റെ പ്രതികാരമായാണ് ജോസ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് സംശയിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+