വാല്‍ഷിന് 500 വിക്കറ്റ്
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റിന്‍ഡീസ് ഫാസ്റ് ബൗളര്‍ കോട്നി വാല്‍ഷ് ടെസ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റിലാണ് വാല്‍ഷ് ചരിത്രനേട്ടം കുറിച്ചത്.
വാല്‍ഷിന്റെ 500ാമത്തെ ഇര ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസായിരുന്നു. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് തുടങ്ങുമ്പോള്‍ വാല്‍ഷ് ചരിത്രനേട്ടത്തിന് രണ്ടു വിക്കറ്റ് മാത്രം അകലെയായിരുന്നു. മൂന്നു പന്തുകള്‍ക്കിടയില്‍ രണ്ടുവിക്കറ്റുകള്‍ നേടിക്കൊണ്ട് വാല്‍ഷ് ചരിത്രത്തിലേക്ക് നടന്നുകയറി.
ഗാരി കേഴ്സ്റണാണ് വാല്‍ഷിനെ റിക്കാര്‍ഡിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ റിഡ്ലി ജേക്കബ്സ് കേഴ്സ്റണെ പിടികൂടിയപ്പോള്‍ അത് വാല്‍ഷിന്റെ 499ാമത്തെ വിക്കറ്റായി. പിന്നീടെത്തിയ ജാക്വിസ് കാലിസിനെ രണ്ടാമത്തെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി വാല്‍ഷ് ചരിത്രം കുറിച്ചു.
ഫുട്ബോളില്‍ 1000 ഗോളുകള്‍ അടിച്ച് ചരിത്രം കുറിച്ച ബ്രസീലിയന്‍ താരം പെലെക്കു ശേഷം ഒരു കായികതാരം നേടുന്ന അസുലഭനേട്ടമായി വാല്‍ഷിന്റേത്.