കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീയിലേയ്ക്ക് അഴിമതി ടേപ്പുകളുടെ പ്രവാഹം

  • By Staff
Google Oneindia Malayalam News

ദില്ലി: സീ ടെലിവിഷന്‍ ചാനലിലേയ്ക്ക് അഴിമതിയുടെ വീഡിയോടേപ്പുകള്‍ പ്രവഹിക്കുന്നു. കഴിഞ്ഞ ആഴ്ച തെഹല്‍കാ ഡോട്ട് കോംപുറത്തുകൊണ്ടു വന്ന ടേപ്പുകള്‍ പ്രക്ഷേപണം ചെയ്തതിനെത്തുടര്‍ന്നാണ് സീ ടിവിയിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതേ രീതിയില്‍ എടുത്ത ടേപ്പുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വ്യക്തികള്‍ തെഹല്‍കാ മാതൃകയില്‍ സ്പൈക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഷൂട്ടുചെയ്ത വീഡിയോ ടേപ്പുകളാണിവ.

തെഹല്‍കായില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജനങ്ങള്‍ തന്നെ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നടമാടുന്ന അഴിമതികള്‍ പുറത്തുകൊണ്ട് വരാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ ടേപ്പുകള്‍ എന്ന് സീ ന്യൂസ് ചീഫ് എഡിറ്റര്‍ രാജു സന്താനം മാര്‍ച്ച് 29 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം ടേപ്പുകള്‍ വരും ആഴ്ചകളില്‍ സൂക്ഷ്മപരിശോധനയ്ക്കു ശേഷം പ്രക്ഷേപണം ചെയ്യാന്‍ സീ തീരുമാനിച്ചുവെന്നും രാജു സന്താനം അറിയിച്ചു. തികച്ചും സൗജന്യമായാണ് ജനങ്ങള്‍ തെഹല്‍കാ മോഡലില്‍ തങ്ങള്‍ ചിത്രീകരിച്ച ടേപ്പുകള്‍ ടെലിവിഷന്‍ ചാനലിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. വ ീഡിയോടേപ്പുകള്‍ സംപ്രേക്ഷണം ചെയ്ത് അഴിമതിക്കാരുടെ പൊയ്മുഖം ചീന്തണമെന്ന ആവശ്യം മാത്രമേ ടേപ്പുകള്‍ അയയ്ക്കുന്നവര്‍ക്കുള്ളൂ.

കഴിഞ്ഞ ആഴ്ച തെഹല്‍കാ ടേപ്പുകള്‍ സംപ്രേക്ഷണം ചെയ്തതിനു ശേഷം ദിനം പ്രതി 10,000 ല്‍ അധികം ഇ- മെയിലുകള്‍ സീ ടെവലിവിഷനു ലഭിക്കുന്നുണ്ടെന്നും രാജു സന്താനം പറഞ്ഞു. രാജ്യത്തു നടമാടുന്ന അഴിമതിയുടെ ഒരു ചെറിയ ഭാഗമെങ്കിലും ജനങ്ങളറിയട്ടെയെന്ന പത്രപ്രവര്‍ത്തനലക്ഷ്യം മാത്രമേ തെഹല്‍കാ ടേപ്പുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിലുണ്ടായിരുന്നുള്ളൂവെന്നും സന്താനം പറഞ്ഞു. മൂന്ന് കോടിയിലധികം പ്രേക്ഷര്‍ സംപ്രേക്ഷണം കണ്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ടേപ്പുകളിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചവയാണെന്ന് ഉറപ്പുള്ളതിനാലാണ് അവ സംപ്രേക്ഷണം ചെയ്തതെന്ന് രാജു സന്താനം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെ സൈനികകോടതി നടത്തുന്ന അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീ ടെലിവിഷന്‍ തെഹല്‍കോ ഡോട്ട് കോമില്‍ ഓഹരി എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ചാനലിന്റെ പബ്ലിക് റിലേഷന്‍ മാനേജര്‍ അറിയിച്ചു. എന്നാല്‍, എത്ര ഓഹരി എടുക്കുമെന്നോ , ഓഹരിയുടെ വിലയോ ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X