Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേലിയക്ക് 93 റണ്‍സ് ജയം

വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ആസ്ത്രേലിയക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയിക്കാന്‍ 50 ഓവറില്‍ 339 റണ്‍സ് എന്ന ലക്ഷ്യവുമായി ഏപ്രില്‍ മൂന്ന് ചൊവാഴ്ച ഉച്ചയ്ക്കു ശേഷം ബാറ്റേന്തിയ ഇന്ത്യ 45 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായ ശേഷം ഒരിക്കല്‍പോലും ഇന്ത്യ വിജയപ്രതീക്ഷ പുലര്‍ത്തിയില്ല. വെറും 38 പന്തില്‍ നിന്ന് 62 റണ്‍സുകള്‍ വാരിക്കൂട്ടിയ സച്ചിനെ നതാന്‍ ബ്രാക്കന്റെ പന്തില്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ പിടി കൂടുകയായിരുന്നു. പുറത്താകുന്നതിനു മുമ്പ് 11 ഫോറുകള്‍ ഉതിര്‍ത്ത സച്ചിന്‍ ആസ്ത്രേലിയന്‍ ക്യാമ്പില്‍ ആശങ്കയുടെ നിഴല്‍ പരത്തി.

ഫോമിലല്ലാത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം പുറത്തായത്. 339 റണ്‍സിന്റെ വന്‍ലക്ഷ്യം പിന്തുടരുമ്പോള്‍ പാലിക്കേണ്ട സ്ട്രൈക്ക് റേറ്റ് പുലര്‍ത്താന്‍ കഴിയാതിരുന്ന ഗാംഗുലി 36 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണെടുത്തത്. മികച്ച ഫോമിലുള്ള സച്ചിന് സ്ട്രൈക്ക് മാറാനും ഗാംഗുലി മറന്നു. പിന്നീടെത്തിയ ലക്ഷ്മണിനോടൊത്ത് സച്ചിന്‍ റണ്‍സ് അതിവേഗം മുന്നോട്ടു കൊണ്ടുപോയെങ്കിലും 16ാം ഓവറില്‍ സച്ചിന്‍ വീണു. അതോടെ ഇന്ത്യയും.

സച്ചിന്‍ പുറത്തായി രണ്ട് റണ്‍സെടുക്കുമ്പോഴേക്കും 11 റണ്‍സെടുത്ത ലക്ഷ്ണും പുറത്തായി. വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (7) വന്നതും പോയതും ഒരുമിച്ചായിരുന്നു. മധ്യനിരയില്‍ ഹേമാംഗ് ബദാനിയും (25) റോബിന്‍ സിംഹും (16) ചെറുത്തുനില്പിന് കളമൊരുക്കിയെങ്കിലും സ്റീവ് വോയുടെ തന്ത്രങ്ങളില്‍ കുടുങ്ങി.

ഒമ്പതാം വിക്കറ്റിന് ഒത്തു ചേര്‍ന്ന ഹര്‍ഭജന്‍ സിംഹും സഹീര്‍ ഖാനും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ലക്ഷ്യം പ്രാപിക്കാന്‍ അത് മതിയായിരുന്നില്ല. ഖാന്‍ 28 പന്തില്‍ നിന്ന് 29ഉം ഹര്‍ഭജന്‍ 34 പന്തില്‍ നിന്ന് 46ഉം റണ്‍സുകള്‍ എടുത്ത് പുറത്തായി. ഹര്‍ഭജന്‍ ഉയര്‍ത്തിയ മൂന്നു സിക്സറുകള്‍ കാണികളില്‍ ആവശേത്തിരയുണര്‍ത്തി.

ഏകദിനത്തില്‍ തന്റെ കന്നി സെഞ്ച്വറി തികച്ച ആസ്ത്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് മാന്‍ ഓഫ് ദി മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+