കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറെ തലയ്ക്കടിച്ചു കൊന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം: വീട്ടില്‍ കയറി ഡോക്ടറെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം നഗരത്തില്‍ ഈരേക്കടവില്‍ റിട്ടയേര്‍ഡ് ഗവണ്‍മെന്റ് സര്‍ജന്‍ ഡോ. ജി മോഹനചന്ദ്രന്‍(61) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ മൂന്ന് ചൊവാഴ്ച രാവിലെയാണ് ഡോക്ടറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തലയുടെ പിന്‍ഭാഗത്ത് കനമേറിയ ദണ്ഡു കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് കരുതുന്നു. ഡോക്ടറും എണ്‍പതു വയസായ അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രാവിലെ വീടിന്റെ മുകളിലത്തെ നിലയില്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ട അമ്മ മകനെ വിളിച്ചുവെങ്കിലും മറുപടി കിട്ടാതിരുന്നതിനെത്തുടര്‍ന്ന് മുറിയില്‍ ചെന്നപ്പോള്‍ കണ്ടത് മകന്റെ മൃതദേഹമായിരുന്നു.

ഡോക്ടറുടെ ഭാര്യ മകളുടെ കുഞ്ഞിനെ കാണാന്‍ തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവം നടന്നതെന്നു കരുതുന്നു. കിടപ്പുമുറിയുടെ തൊട്ടടുത്ത മുറിയില്‍ മദ്ധ്യഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. കണ്ണു മൂടിക്കെട്ടിയ നിലയിലായിരുന്നു. കൈകള്‍ തുണി ഉപയോഗിച്ച് പുറകില്‍ പിടിച്ചു കെട്ടാന്‍ ശ്രമിച്ചതിന്റെ ലക്ഷണം കാണാനുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപത്തു നിന്നും തലയ്ക്കടിയ്ക്കാന്‍ ഉപയോഗിച്ചിതായി കരുതുന്ന ക്രിക്കറ്റ് ബാറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കെട്ടിടത്തിന്റെ പിന്നിലൂടെയാണ് അക്രമി ഉള്ളില്‍ കടന്നതെന്ന് കരുതുന്നു. കിടപ്പുമുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. രാത്രി ഡോക്ടറുടെ നിലവിളിയോ എന്തെങ്കിലും അസാധാരണ ശബ്ദമോ കേട്ടതായി അയല്‍വാസികള്‍ ഓര്‍ക്കുന്നില്ല. ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. രാത്രി ഒമ്പത് മണിയോടടുപ്പിച്ച് രോഗവിവരം ധരിപ്പിക്കാനായി ഡോക്ടറെ ഒരു പരിചയക്കാരന്‍ ഫോണ്‍ ചെയ്തിരുന്നു. ഡോക്ടറുടെ ഭാര്യയും രാത്രി തിരുവനന്തപുരത്തു നിന്ന് വിളിച്ചിരുന്നു. അടുത്തുള്ള ഒരു രോഗിയെ പരിശോധിച്ച ശേഷം രാത്രി ഒമ്പതു മണിയോടെയാണ് ഡോക്ടര്‍ വീട്ടിലെത്തിയത്.

കൊലപാതകത്തിനു പിന്നില്‍ മോഷണോദ്ദേശമായിരുന്നുവെന്ന് പൊലീസ് കരുതുന്നില്ല. സംഭവം നടന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന 2500 രൂപ നഷ്ടപ്പെട്ടിട്ടില്ല. ഡോക്ടറുടെ മുറിയും കാറിന്റെ ഉള്‍വശവും അക്രമി വിശദമായി പരിശോധിച്ചതിന്റെ ലക്ഷണമുണ്ട് . പൊലീസ് നായ ഗന്ധം പിടിച്ച് വീട്ടില്‍ നിന്നും കുറച്ചകലെയുള്ള കൊടൂരാറിന്റെ തീരം വരെ പോയി തിരിച്ചു പോന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു. പ്രസിദ്ധ അഭിഭാഷകനായിരുന്ന കങ്ങഴ ഗോപാലന്‍നായരുടെ മകനാണ് കൊല്ലപ്പെട്ട ഡോക്ടര്‍ മോഹനചന്ദ്രന്‍നായര്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ നിന്ന് വിരമിച്ച ശേഷം വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X