ഡോക്ടറുടെ കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കോട്ടയം: നഗരത്തിലെ വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട ഡോ. മോഹനചന്ദ്രദാസിന്റെ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ലോക്കല്‍ പൊലീസില്‍ നിന്നും കേസന്വേഷണത്തിന്റെ ഫയല്‍ ഏപ്രില്‍ ഏഴ് ശനിയാഴ്ച ക്രൈംബ്രാഞ്ച് എസ്പി ആര്‍. രാജഗോപാല്‍ ഏറ്റെടുത്തു.
ഏപ്രില്‍ മൂന്ന് ചൊവാഴ്ച രാത്രിയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. ശരീരത്തില്‍ പലഭാഗങ്ങളിലും അടിയേറ്റ പാടുകളുമുണ്ടായിരുന്നു.
മോഷണത്തിനിടയില്‍ സംഭവിച്ച യാദൃച്ഛികമായ കൊലപാതകമല്ല ഡോക്ടറുടേതെന്ന് ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും അറിവായിട്ടുണ്ട്. ഇതേ തുടര്‍ന്ന് അടുത്ത ബന്ധുക്കളെയും അയല്‍ക്കാരേയും വിശദമായി ചോദ്യം ചെയ്തെങ്കിലും കൊലപാതകിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications