Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും ഇറാനും ഭീകരവാദത്തിനെതിരെ

ടെഹ്റാന്‍ : അന്താരാഷ്ട്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യയും ഇറാനും സംയുക്തപ്രസ്താവനയില്‍ തള്ളിപ്പറഞ്ഞു. ഭീകരവാദം ഏതു രൂപത്തിലുള്ളതായാലും അതിനെ കര്‍ശനമായി എതിര്‍ക്കാന്‍ പ്രസ്താവന ആവശ്യപ്പെടുന്നു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനില്‍ എത്തിയ പ്രധാനമന്ത്രി വാജ് പേയിയും ഇറാനി പ്രസിഡന്റ് ഖതാമിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 10 ചൊവാഴ്ച ടെഹ്റാനില്‍ നടന്ന കൂടിക്കാഴചയില്‍ ഭീകരവാദമെന്ന ഭീഷണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും അന്താരാഷ്ട്ര സമൂഹത്തോട് ഇരുരാജ്യങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

ടെഹ്റാന്‍ പ്രഖ്യാപനം എന്ന് പേരിലുള്ള ധാരണാപത്രത്തിലാണ് ഇരുരാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഒപ്പുവച്ചത്. ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ ആണവായുധങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കാനുള്ള കരാറിലെത്തേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞിട്ടുണ്ട് . വിവരസാങ്കേതികവിദ്യയിലും സഹകരിക്കാനും ധാരണയായിട്ടുണ്ട്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+