Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും വലിയ സൈബര്‍സിറ്റി ചെന്നൈയില്‍ ഉയരുന്നു

ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ സൈബര്‍സിറ്റി തമിഴ്നാട്ടില്‍ ഉയര്‍ന്നു വരുന്നു. ചെന്നൈയില്‍ നിന്നും പഴയ മഹാബലിപുരം റോഡില്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശിരുശേരി എന്ന സ്ഥലത്താണ് ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ സിറ്റി ഉയരുന്നത്.

തമിഴ്നാട് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (സിപ്കോട്ട്) ആണ് സൈബര്‍സിറ്റി ഒരുക്കുന്നത്. 2000 ഏക്കറര്‍ സ്ഥലത്താണ് സൈബര്‍ പട്ടണം രൂപം കൊള്ളുന്നത്. സ്വയംപര്യാപ്തമായ ഒരു സൈബര്‍ ടൗണ്‍ഷിപ്പാണ് സൈബര്‍ സിറ്റിയില്‍ വിഭാവനം ചെയ്യുന്നതെന്ന് സിപ്കോട്ട് അധികൃതര്‍ അറിയിച്ചു.

തമിഴ്നാട് സര്‍ക്കാരില്‍ നിന്നും സിപ്കോട്ട് ഏറ്റെടുക്കുന്ന സ്ഥലം വിവിധ കമ്പനികള്‍ക്ക് വീതംവച്ച് നല്‍കാനാണ് പദ്ധതി. ഇതിനായി 1000 ഏക്കര്‍ സ്ഥലം സിപ്കോട്ട് ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മറ്റൊരു 1000 ഏക്കര്‍ കൂടി ഏറ്റെടുക്കും.

ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും നിരവധി വിവരസാങ്കേതിക കമ്പനികള്‍ സൈബര്‍സിറ്റി പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. 8000 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിയാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗതം, ജലവിതരണം, ഡ്രെയിനേജ് വികസന പ്രക്രിയകള്‍ പദ്ധതി സ്ഥലത്ത് തുടങ്ങിക്കഴിഞ്ഞു.

ഒരിക്കലും നിലയ്ക്കാത്ത വൈദ്യുതി, ടെലിഫോണ്‍ എക്സ്ചേഞ്ച്, എര്‍ത്ത് സ്റ്റഷനുകള്‍, അതിവേഗ ഡാറ്റാ ട്രാന്‍സ്മിഷന്‍, ഇമേജ് ട്രാന്‍സ്മിഷന്‍ സങ്കേതങ്ങള്‍ തുടങ്ങിയവ വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡും ( വി എസ് എന്‍ എല്‍) സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ( എസ് റ്റി പി ഐ) യും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

സൈബര്‍ സിറ്റിയ്ക്ക് മാത്രമായി പ്രത്യേക ടെലിഫോണ്‍ എക്സ്ചേഞ്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ( ബി എസ് എന്‍ എല്‍) നിര്‍മ്മിയ്ക്കും . ബി എസ് എന്‍ എല്‍, വി എസ് എന്‍ എല്‍, എസ് റ്റി പി ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ സൈബര്‍സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 2000 ഏക്കര്‍ സ്ഥലത്തും ഉടന്‍ തന്നെ ഓപ്ടിക്കല്‍ ഫൈബര്‍ വിരിക്കും.

ലോകത്തിലെ പ്രധാന ഐ ടി സ്ഥാപനങ്ങളും ഇന്ത്യയിലെ ഐ ടി വ്യവസായവുമായി പ്രത്യേക ബന്ധം സ്ഥാപിച്ചെടുക്കുന്നതിന് സൈബര്‍സിറ്റി സഹായകമാകും. വിവരസാങ്കേതികമല്ലാതെ, മറ്റു മേഖലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരെയും സൈബര്‍സിറ്റി പരസ്പരം ബന്ധപ്പെടുത്തും. വിവിധ മേഖലകളിലെ സമര്‍ത്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അറിവിന്റെ ബാങ്ക് സ്ഥാപിക്കലാണ് ഇതിനു പിന്നിലെ ലക്ഷ്യം.

വിവരസാങ്കേതിക വ്യവസായസംരംഭങ്ങള്‍ക്ക് സൈബര്‍സിറ്റിയില്‍ പ്രവേശന നികുതിയില്ല. ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ വ്യവസായ സംരംഭങ്ങള്‍ക്ക് 20 ശതമാനം വരെ പ്രത്യേക സബ്സിഡി, വിവരസാങ്കേതിക വ്യവസായസംരംഭകര്‍ക്ക് മൂലധന വസ്തുക്കളുടെ സ്വതന്ത്രനീക്കം തുടങ്ങിയ ആനുകൂല്യങ്ങള്‍ സൈബര്‍സിറ്റിയിലെ പ്രത്യേകതകളാണ്.

വിവരസാങ്കേതിക വ്യവസായ സംരംഭങ്ങള്‍ക്ക് സൈബര്‍സിറ്റിയില്‍ പ്രത്യേക സബ്സിഡികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

50-100 കോടി മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് 25 കോടി, 100-200 കോടി മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്ക് 50 കോടി, 200 കോടിയ്ക്കു മേല്‍ മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്ക് 100 കോടി എന്നിങ്ങനെയാണ് സൈബര്‍സിറ്റിയിലെ സബ്സിഡി നിരക്കുകള്‍ .

നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ഈ സൈബര്‍സിറ്റി പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് സിപ്കോട്ട് അധികൃതര്‍ പറയുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+