Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമില്ലാത്തത് യുഡിഎഫിനെ അലട്ടുന്നു

തിരുവവന്തപുരം: സ്ഥാനാര്‍ഥി ലിസ്റിനെ ചൊല്ലിയുള്ളതര്‍ക്കം ഏതാണ്ട് പരിഹരിച്ച് പ്രചാരണരംഗത്ത് സജീവമാവാനൊരുങ്ങുന്ന യുഡിഎഫിനെ പണമില്ലാത്തത് അലട്ടുന്നു. ഇത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തന്നെ ബാധിക്കുമെന്ന നിലയിലാണ്.

ബൂത്ത് കമ്മിറ്റികള്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. ഒരു സ്ഥാനാര്‍ഥിയുടെ വിജയകരമായ പ്രചാരണത്തിന് മാത്രം 20 ലക്ഷം രൂപയോളം വേണ്ടിവരുമെന്നിരിക്കെ വേണ്ടത്ര പണമെങ്ങനെ കണ്ടെത്തുമെന്ന അങ്കലാപ്പിലാണ് യുഡിഎഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിച്ചേക്കുമെന്ന നിഗമനം പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതില്‍ നിന്ന് വന്‍തോക്കുകളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

കേഡര്‍ പാര്‍ട്ടിയല്ലാത്തെ കോണ്‍ഗ്രസിന് വിജകരമായ പ്രചാരണത്തിന് ആവശ്യമായ പണം കൂടിയേ പറ്റൂ. ബാനറിനും പോസ്ററുകള്‍ക്കുമായി മാത്രം 1500ഓളം രൂപ ഓരോ ബൂത്ത് കമ്മിറ്റിക്കും വേണം. ഇതുകിട്ടാതെ ബൂത്ത് കമ്മിറ്റികള്‍ക്ക് പ്രചാരണം തുടങ്ങാനാവില്ല എന്നതാണ് അവസ്ഥ.

പോസ്ററുകള്‍ക്കും വോട്ടര്‍മാര്‍ക്കുള്ള കത്തുകള്‍ക്കും പ്രചാരണത്തിനുള്ള വാഹനങ്ങള്‍ക്കുമെല്ലാമായി ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ചെലവാകുമെന്നാണ് കണക്ക്.

സര്‍ക്കാരിന്റെ മദ്യനയവും പണദൗര്‍ലഭ്യത്തിന് കാരണമായിട്ടുണ്ട്. പാര്‍ട്ടികള്‍ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന അബ്കാരി കോണ്‍ട്രാക്ടര്‍മാരെ നേതാക്കള്‍ക്ക് സംഭാവനക്കായി സമീപിക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് കാരണം വന്‍കിട കര്‍ഷകരില്‍ നിന്നും സംഭാവന ലഭിക്കുന്നതും കുറഞ്ഞിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+