കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ ട്രഷറികള്‍ കരാറുകാര്‍ ഉപരോധിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ചെക്കുമാറാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 24 ചൊവാഴ്ച കരാറുകാര്‍ ജില്ലാ ട്രഷറികള്‍ ഉപരോധിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ട്രഷറിക്ക് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തിയാണ് കരാറുകാര്‍ ഉപരോധിച്ചത്.

കരാറുകാര്‍ക്ക് 135 കോടി രൂപ കുടിശികയുണ്ടെന്ന് ഉപരോധത്തിന് നേതൃത്വം നല്‍കിയ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കൂടാതെ ട്രഷറി നിയന്ത്രണം മൂലം 15 കോടിയോളം രൂപയുടെ ചെക്കുകള്‍ മാറാതെ കിടക്കുകയും ചെയ്യുന്നു. രാവിലെത്തന്നെ ചെക്കുകളുമായി ട്രഷറികള്‍ക്ക് മുമ്പില്‍ തടിച്ചുകൂടിയ കരാറുകാരോട് ഏപ്രില്‍ 30ന് ശേഷം മാത്രമേ ചെക്ക് മാറാനാകൂ എന്ന് ട്രഷറി ഓഫീസര്‍മാര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നായിരുന്നു ഉപരോധം.

അതിനിടെ തിരുവനന്തപുരം ട്രഷറിക്ക് മുന്നിലെ ഉപരോധം സംഘര്‍ഷത്തിന് വഴിവച്ചു. പൊലീസ് വലയം ഭേദിച്ച് കരാറുകാര്‍ ട്രഷറിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കന്റോണ്‍മെന്ന് പൊലീസ് ഏഴോളം പേരെ കസ്റഡിയിലെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X