519 വിക്കറ്റുകളോടെ വാല്‍ഷ് വിടവാങ്ങി
കിംഗ്സ്റണ്‍: ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ വെസ്റിന്‍ഡീസിന്റെ കോട്നി വാല്‍ഷ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റിനു ശേഷമാണ് 38കാരനായ വാല്‍ഷ് ക്രിക്കറ്റ് രംഗത്തോട് വിടപറഞ്ഞത്.
ടെസ്റ് ക്രിക്കറ്റില്‍ 519 വിക്കറ്റെന്ന അപൂര്‍വനേട്ടവുമായാണ് വാല്‍ഷ് വിരമിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടെസ്റ് വിജയിച്ചുകൊണ്ട് വാല്‍ഷിന് അഭിമാനപൂര്‍ണമായ ഒരു വിടവാങ്ങല്‍ നല്‍കാനും വെസ്റിന്‍ഡീസിന് സാധിച്ചു. 130 റണ്‍സിനാണ് വിന്‍ഡീസ് അവസാന ടെസ്റ് ജയിച്ചത്. എന്നാല്‍ പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കി.
ഇനിയൊരു അടിയന്തിരഘട്ടം ഉണ്ടായാല്‍ മാത്രമേ താന്‍ ടെസ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരൂ എന്ന് വാല്‍ഷ് വ്യക്തമാക്കി. അതിനിടയുണ്ടാകില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ നേട്ടത്തില്‍ ഞാന്‍ ഏറെ തൃപ്തനാണ്. ഇനി ഞാന്‍ ചെയ്യേണ്ടത് ഒരു ദീര്‍ഘകാല ഇടവേള നല്‍കി കുടുംബത്തോടൊത്ത് സമയം ചെലവഴിക്കുകയാണ്, വാല്‍ഷ് വ്യക്തമാക്കി.
ഇന്ത്യയുടെ കപില്‍ദേവിന്റെ 434 ടെസ്റ് വിക്കറ്റുകളെന്ന റിക്കാര്‍ഡ് തകര്‍ത്താണ് വാല്‍ഷ് ലോകറിക്കാര്‍ഡിനുടമയായത്. വാല്‍ഷ് വിടവാങ്ങിയ കിംഗ്സ്റണിലെ സബീന പാര്‍ക്കില്‍ വച്ച് തന്നെ 2000ത്തില്‍ സിംബാബ്വെക്കെതിരായ ടെസ്റിലാണ് അദ്ദേഹം കപിലിന്റെ റിക്കാര്‍ഡ് ഭേദിച്ചത്. ഹെന്‍റി ഒലോംഗയായിരുന്നു വാല്‍ഷിന്റെ 435-ാമത്തെ ഇര. 2001 മാര്‍ച്ചില്‍ ടെസ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയും വാല്‍ഷ് സ്വന്തമാക്കി.












Click it and Unblock the Notifications