കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് കോടിയുടെ വെള്ളി പിടിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി തുറമുഖത്ത് നിന്നും അഞ്ച് കോടിയുടെ കള്ളക്കടത്ത് വെള്ളി കസ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെല്ലിംഗ്ടണ്‍ ഐലന്റിലെ ഒരു കണ്ടെയ്നറില്‍ നിന്നുമാണ് കള്ളക്കടത്ത് സാധനം പിടിച്ചെടുത്തത്.

കസ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് ചീഫ് കമ്മീഷണര്‍ ആര്‍.കെ. ചന്ദ്രയാണ് ഏപ്രില്‍ 28 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊച്ചി തുറമുഖത്ത് വച്ച് നടത്തുന്ന ഏറ്റവും വലിയ കള്ളക്കടത്ത് വേട്ടയാണ് ഇത്.

യുഎഇയില്‍ നിന്നുള്ള ഒരു കപ്പലിലാണ് 6.3 ടണ്‍ വരുന്ന വെള്ളി കടത്തിയത്. 35 കിലോഗ്രാം വരുന്ന180 ബ്ലോക്കുകളാണ് കസ്റംസ് പിടിച്ചെടുത്തത്. പിച്ചള കഷ്ണങ്ങള്‍ എന്ന വ്യാജേനയാണ് വെള്ളി കടത്തിയത്.

ചരക്ക് പെട്ടിക്ക് കൂടുതല്‍ തൂക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിച്ചള കഷ്ണങ്ങള്‍ക്ക് പകരം സ്റീല്‍ സാനിട്ടറി സാധനങ്ങളും മറ്റും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ഒരു കവറിംഗ് മാത്രമായിരിക്കാം എന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയമുദിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വെള്ളി കണ്ടെത്തുകയും ഉദ്യോഗസ്ഥര്‍ ഗോഡൗണ്‍ സീല്‍ വയ്ക്കുകയും ചെയ്തു.

ചരക്ക് ഇറക്കുമതി ചെയ്തവര്‍ കള്ളക്കടത്ത് സാധനം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും കസ്റംസ് ഉദ്യോഗസ്ഥരുടെ തക്കസമയത്ത് നീക്കം നടത്തിയതു കാരണം അത് ഫലപ്രദമായില്ല.

കേസുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ചന്ദ്ര അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X