Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണം ചൊവാഴ്ച അവസാനിക്കും

തിരുവനന്തപുരം: ഏപ്രില്‍ ഏഴ് ചൊവാഴ്ച വൈകുന്നേരം നാല് മണിയോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ വാശിയേറിയ അവസാനഘട്ട പ്രചാരണത്തിലാണ്.

ഇത്തവണ ഒരു മണിക്കൂര്‍ നേരത്തെ പ്രചാരണം അവസാനിക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി നാല് മണിക്ക് പ്രചാരണം അവസാനിപ്പിക്കാനാണ് നിര്‍ദേശം. വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത്തവണ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഒരു മണിക്കൂര്‍ നേരത്തെ പോളിംഗ് സമയം അവസാനിക്കുന്നതിനാലാണ് പ്രചാരണവും ഒരു മണിക്കൂര്‍ നേരത്തെ കഴിയുന്നത്.

ഇരുമുന്നണികളും ബിജെപിയും തികഞ്ഞ വാശിയോടെയാണ് അവസാന ഘട്ട പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്ത് ബിജെപി റാലിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വാജ്പേയിയെത്തുന്നത്.

ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ 10 ലക്ഷം പേരുടെ വര്‍ധനവാണുണ്ടായത്. 2.16 കോടി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്.

30 കമ്പനി കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്നങങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലുള്ള കൂടുതല്‍ പേരെ നിയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+