Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം-ബി ജെ പി രഹസ്യധാരണ: പി ഡി പി

തിരുവനന്തപുരം: മലബാറില്‍ മുസ്ലീംസമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന് പിഡിപി ആരോപിച്ചു. വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവര്‍ നിയമസഭയില്‍ വരേണ്ടത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും എം.വി. രാഘവന്‍ ക്രിമിനല്‍ ആണെന്നുമുള്ള സി.കെ. പത്മനാഭന്റെ പ്രസ്താവന ഈ രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് മെയ് ഏഴ് തിങ്കളാഴ്ച കെ.ഇ. അബ്ദുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പതിറ്റാണ്ടായി കൊണ്ടും കൊടുത്തും നിരവധി രക്തസാക്ഷികളേയും അതിലേറെ ജീവിക്കുന്ന രക്തസാക്ഷികളേയും രണ്ടു ഭീകരരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവിഹിതബന്ധം രക്തസാക്ഷികളുടെ കണ്ണീരുണങ്ങാത്ത കുടുംബങ്ങളോടുള്ള ക്രൂരതയാണ്. ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കപടമതേതര മുഖംമൂടി അഴിഞ്ഞുവീഴുമെന്നും കെ.ഇ. അബ്ദുള്ള പറഞ്ഞു.

ജനവരിയില്‍ നാദാപുരത്ത് സിപിഎം അഴിച്ചുവിട്ട കൊടിയ ആക്രമണവും ബലാത്സംഗവും സിപിഎം നേതാവ് എ. കണാരന്‍ ന്യായീകരിച്ചത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയ സദാചാരമില്ലായ്മയാണ് കാണിക്കുന്നത്. സംഭവം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും ഒരു സ്ത്രീയും അവിഹിതഗര്‍ഭം ധരിച്ചിട്ടില്ലെന്ന എ. കണാരന്റെ വൃത്തികെട്ട പ്രസ്താവനയോട് ഐഎന്‍എല്ലിനുള്ള നിലപാടെന്താണെന്നു വ്യക്തമാക്കണമെന്ന് പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മദനിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മദനിയെ അപമാനിക്കുകയും ചെയ്യുന്ന ഇടത്-ഐഎന്‍എല്‍ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ പിഡിപി യില്‍ ചേരുമെന്ന് കെ.ഇ. അബ്ദുള്ള അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+