കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമയത്തെ പരാജയപ്പെടുത്തിയ ഫലപ്രഖ്യാപനം

  • By Staff
Google Oneindia Malayalam News

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സമയത്തെ പരാജയപ്പെടുത്തുന്നതായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം നടന്നത് റെക്കോര്‍ഡ് സമയത്തിനുളളില്‍. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒരു മണിക്കൂറികം സംസ്ഥാനം യു ഡി എഫിനെ പിന്തുണച്ചുവെന്നത് വ്യക്തമാക്കിയ ലീഡ് നിലകള്‍ ലഭിച്ചു തുടങ്ങി.

രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും സ്ഥാനാര്‍ത്ഥികളുടെ വിധി വ്യക്തമായിരുന്നു. ഉച്ചയ്ക്ക് 12. 30 കേവലഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നേറുന്ന ഫലങ്ങളെത്തി. ഒന്നരമണിയോടെ യു ഡി എഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെന്ന് ഫലങ്ങള്‍ വ്യക്തമാക്കി.

മെയ് 13 ഞായറാഴ്ച രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരം മൂന്ന് മണിയ്ക്ക് 138 സീറ്റിലെ ഫലം പ്രഖ്യാപിച്ചു. രണ്ട് സീറ്റിലെ ഫലം ചില സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ആലപ്പുഴയിലെ ഹരിപ്പാട്ടും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം എന്നീ മണ്ഡലങ്ങളിലെ ഫലമേ ഇനി വരാനുള്ളൂ.

വോട്ടെണ്ണല്‍ തുടങ്ങി മുക്കാല്‍ മണിക്കൂറിനകം കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും ആദ്യഫലമെത്തി. കെ എം മാണിയുടെ വിജയം. തൊട്ടുപിന്നാലെ കോട്ടയത്തെ തന്നെ വാഴൂര്‍ മണ്ഡലത്തിലെ ഫലമെത്തി. കെ നാരായണക്കുറിപ്പിന്റെ വിജയമായിരുന്നു ഇത്. യു ഡി എഫിന് അനുകൂലം.

മാണിയുടെ വിജയം പ്രഖ്യാപിച്ചു തുടങ്ങിയ ഫലപ്രഖ്യാപനം വൈകുന്നേരം മൂന്നു മണിയ്ക്ക് 138 ല്‍ നൂറുസീറ്റുകളും യു ഡി എഫിന് പ്രഖ്യാപിച്ചുകൊണ്ട് അവസാനിച്ചു.

രാത്രി ഉറക്കിളച്ച് ബാലറ്റുപെട്ടിയില്‍ നിന്നും വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയെണ്ണുന്ന കാലഘട്ടത്തെ അവസാനിപ്പിച്ചു കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് നാട്ടിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X