നിയമസഭയില്‍ എട്ട് വനിതകള്‍ മാത്രം
തിരുവനന്തപുരം: ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എട്ട് സ്ത്രീകള്‍ മാത്രം. 22 സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്നതിനേക്കാളും ഇത്തവണ വനിതാ എംഎല്‍എമാരുടെ എണ്ണം കുറവാണ്. 13 സ്ത്രീപ്രതിനിധികളാണ് കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്നത്.
ജെഎസ്എസ്സിലെ കെ.ആര്‍.ഗൗരിയമ്മ (അടൂര്‍-), കോണ്‍ഗ്രസിലെ മാലേത്ത് സരളാദേവി (ആറന്മുള), ശോഭനാ ജോര്‍ജ് (ചെങ്ങന്നൂര്‍), സാവിത്രി ലക്ഷ്മണന്‍ (ചാലക്കുടി), സിപിഎമ്മിലെ ഗിരിജാ സുരേന്ദ്രന്‍ (ശ്രീകൃഷ്ണപുരം), കോണ്‍ഗ്രസിലെ രാധാ രാഘവന്‍ (വടക്കേ വയനാട്), സിപിഎമ്മിലെ പി.കെ.ശ്രീമതിടീച്ചര്‍ (പയ്യന്നൂര്‍), കോണ്‍ഗ്രസിലെ മെഴ്സി രവി (കോട്ടയം) എന്നിവരാണ് ഇത്തവണ വിജയിച്ച വനിതാ സ്ഥാനാര്‍ഥികള്‍. ഗൗരിയമ്മയും ഗിരിജാസുരേന്ദ്രനും രാധാ രാഘവനും സിറ്റിംഗ് എംഎല്‍എമാരാണ്.
മത്സരരംഗത്തുണ്ടായിരുന്ന 14 സ്ത്രീകള്‍ പരാജയപ്പെട്ടു. കൊടുങ്ങല്ലൂരില്‍ അപ്രതീക്ഷിതമയി പരാജയപ്പെട്ട മീനാക്ഷി തമ്പാന്‍ ആണ് തോറ്റവരില്‍ പ്രമുഖ. സിപിഎമ്മിലെ ലതാദേവി (ചടയമംഗലം), കോണ്‍ഗ്രസിലെ അല്‍ഫോണ്‍സാ ജോണ്‍ (കോവളം), ജനതാദളിലെ റോസ്ചന്ദ്രന്‍ (നെയ്യാറ്റിന്‍കര), സിപിഎമ്മിലെ ബിന്ദു ഉമ്മര്‍ (കഴക്കൂട്ടം), ആര്‍എസ്പിയിലെ കല്ലട വിജയം (കൊല്ലം), സിപിഎമ്മിലെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), സിപിമ്മിലെ കെ.എല്‍.ബിന്ദു (പന്തളം), സാജിതാ മുഹമ്മദ് (ആലുവ), കോണ്‍ഗ്രസിലെ ആര്‍.ചെല്ലമ്മടീച്ചര്‍ (ആലത്തൂര്‍), എന്‍സിപിയിലെ കെ.എസ്.വിജയം (മലപ്പുറം), സിപിഎമ്മിലെ ഇ.കെ.മലീഹ (കൊണ്ടോട്ടി), അഡ്വ.പി.സതീദേവി (കോഴിക്കോട്), കേരള കോണ്‍ഗ്രസ് ജോസഫിലെ ഇരിക്കൂര്‍ (പ്രൊഫ.മേഴ്സ് ജോണ്‍) എന്നിവരാണ് തോറ്റ വനിതാ സ്ഥാനാര്‍ഥികള്‍. ചടയമംഗലം ലതാദേവിയും അല്‍ഫോണ്‍സാ ജോണും സിറ്റിംഗ് എംഎല്‍എമാരാണ്.












Click it and Unblock the Notifications