Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് മണ്ണിടിച്ചില്‍: രണ്ട് മരണം

കോട്ടയം: മണ്ണെടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് കോട്ടയത്ത് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെയ് 15 ചൊവാഴ്ച പുലര്‍ച്ചെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് പാറക്കുളത്താണ് ദുരന്തമുണ്ടായത്.

മണ്ണ്മാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ 60 അടി ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണ്മാന്തി ഓപ്പറേറ്റര്‍ മണലാടിയില്‍ ബോബിച്ചന്‍ (സെബാസ്റ്യന്‍ - 26), ടിപ്പര്‍ ലോറി ഡ്രൈവര്‍ ചങ്ങനാശ്ശേരി മാടപ്പള്ളി പുത്തന്‍പുരയ്ക്കല്‍ തോമസ് ജോസഫ് (ബെന്നിച്ചന്‍ - 33) എന്നിവരാണ് മരിച്ചത്.

ജെസിബിയുടെ ക്ലീനര്‍ കൈനടി പയറ്റുപാക്ക കണിയാംചിറ വീട്ടില്‍ രതീഷ് കുമാര്‍ (23), ടിപ്പറിന്റെ ക്ലീനര്‍ കുമരകംകരി വാലടി സദാനന്ദനം ചിറ വീട്ടില്‍ ഗോപന്‍ (23) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താഴെയുണ്ടായിരുന്ന ജെസിബിയുടെയും ടിപ്പര്‍ ലോറിയുടെയും മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണ്മാന്തിയുടെയും ലോറിയുടെയും മുകളില്‍ 15 അടിയോളം ഉയരത്തില്‍ മണ്ണ് കുന്നുകൂടി. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും എത്തിയെങ്കില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നില്ല. പുലര്‍ച്ചെയായതിനാല്‍ മറ്റ് വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

മരിച്ച ബെന്നിച്ചന്‍ പുളിങ്കുന്ന് മണലാടിയില്‍ ദേവസ്യായുടെ പുത്രനാണ്. കുഞ്ഞുമോള്‍ ആണ് ഭാര്യ. എബിന്‍, ബിബിന്‍ എ്വനിവര്‍ മക്കളും. മരിച്ച ബോബിച്ചന്‍ അവിവാഹിതനാണ്. ചങ്ങനാശ്ശേരി മാടപ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസഫിന്റെ മകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+