കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഗ്രൂപ്പിന് അര്‍ഹമായത് കിട്ടണം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കിയതു കൊണ്ടു മാത്രം തീരുകയില്ലെന്ന് .

പ്രശ്നങ്ങള്‍ തീരണമെങ്കില്‍ ഐ ഗ്രൂപ്പിന് മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും കരുണാകരന്‍ പറഞ്ഞു. ഗ്രൂപ്പിന് മന്ത്രിസഭയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. മെയ് 21 തിങ്കളാഴ്ച ദില്ലിക്ക് തിരിക്കും മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും മന്ത്രിമാരുടെ പട്ടികയിലുണ്ടാകും. മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ സഹകരണവും തന്റെ ഭാഗത്തുനിന്നും നല്‍കും. പക്ഷേ സഹകരണം ആവശ്യപ്പെടാതെ അങ്ങോട്ടു കൊണ്ടുപോയി കൊടുക്കുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചതുകൊണ്ടു മാത്രം ഭരണം സുസ്ഥിരമാകുമെന്ന് പറയാനാവില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് എല്‍ഡിഎഫ് തകര്‍ന്നുവെന്നും പറയാനാവില്ല. 92 സീറ്റുമായാണ് 1991ല്‍ താന്‍ മുഖ്യമന്ത്രിയായത്. അതിന്റെ ഭാവിയെന്തെന്ന് എല്ലാവര്‍ക്കുമറിയാം. അത് ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് അതെങ്ങനെ ഇപ്പോള്‍ പറയാന്‍ കഴിയുമെന്ന് കരുണാകരന്‍ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X