പുതിയ പ്ലസ് ടു സ്കൂളുകള്‍ ഇല്ല
തിരുവനന്തപുരം: പുതിയ പ്ലസ് ടു സ്കൂളുകള്‍ തല്ക്കാലം അനുവദിക്കേണ്ടതില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന് നിര്‍ദേശം നല്കി. പകരം പ്ലസ് ടുവിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കും. നിലവിലുള്ള ഡിപിഇപി സമ്പ്രദായം പരിഷ്കരിക്കാനും ജൂണ്‍ അഞ്ച് ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡിപിഇപി സമ്പ്രദായം ഹൈസ്കൂള്‍ തലത്തിലേക്ക് വ്യാപിപ്പിക്കുകയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിലവിലുള്ള ഡിപിഇപി പ്രകാരമുള്ള സിലബസ് മെച്ചപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ പാഠ്യപദ്ധതി മാറ്റമില്ലാതെ തുടരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
എക്സൈസ് കാര്യങ്ങള്‍ക്കായും സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതിനായും യുഡിഎഫ് ഉപസമിതി രൂപീകരിക്കും. ഉമ്മന്‍ചാണ്ടി കണ്‍വീനറായ സമിതിയില്‍ ജോണി നെല്ലൂര്‍ , യു.സി. രാമന്, ബാബു ദിവാകരന്, എം.വി. രാഘവന്, കെ.ആര്. ഗൗരിയമ്മ, വേണുഗോപാലന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
പുതിയ പ്ലസ് ടു സ്കൂളുകള്‍ തല്ക്കാലം അനുവദിക്കേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. പ്ലസ് ടു രംഗത്ത് ഇപ്പോള്‍ തന്നെ 203 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ഇക്കൊല്ലം പ്ലസ് ടുവിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അടുത്ത വര്‍ഷം സര്‍ക്കാര്‍, അണ് എയ്ഡഡ് , എയ്ഡഡ് മേഖലകളില്‍ കൂടുതല്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇക്കൊല്ലം പ്ലസ് ടു സ്കൂളുകളിലെ സൗകര്യം മെച്ചപ്പെടുത്തുമെന്ന് ഉമ്മന്ചാണ്ടിയോടൊപ്പമുണ്ടായിരുന്ന വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
സ്വകാര്യമേഖലയില്‍ 14 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് യുഡിഎഫ് ഉപസമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത യുഡിഎഫ് യോഗത്തിലേ ഉണ്ടാവുകയുള്ളൂ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications