കേര്‍ട്ടണ്‍-കൊറെറ്റ്ജ ഫൈനല്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടത്തിനായി നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ ബ്രസീലിന്റെ ഗസ്റാവോ കേര്‍ട്ടണും 13ാം സീഡ് സ്പെയിനിന്റെ അലക്സ് കൊറെറ്റ്ജയും തമ്മില്‍ ഏറ്റുമുട്ടും.
ജൂണ്‍ എട്ട് വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ കേര്‍ട്ടണ്‍ നാലാം സീഡ് സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെരേരോയെ തോല്പിച്ചു. സ്കോര്‍: 6-4, 6-4, 6-3. മത്സരത്തില്‍ ഒരിക്കല്‍പ്പോലും താളം കണ്ടെത്താന്‍ കഴിയാതെ പോയ ഫെരേരോയെ കേര്‍ട്ടണ്‍ വിന്നേഴ്സുകളും എയ്സുകളും ഉതിര്‍ത്താണ് കീഴടക്കിയത്. 49 വിന്നേഴ്സും 10 എയ്സുകളുമാണ് കേര്‍ട്ടണ്‍ മത്സരത്തില്‍ തൊടുത്തുവിട്ടത്.
ഒന്നും രണ്ടും സെറ്റുകളില്‍ കേര്‍ട്ടന്റെ സെര്‍വ്ഓരോ പ്രാവശ്യം ഭേദിക്കാനായെങ്കിലും മിന്നുന്ന ഫോമിലുളള കേര്‍ട്ടന്റെ വിന്നേഴസുകള്‍ക്ക് മറുപടി നല്‍കാന്‍ ഫെരേരോയ്ക്ക് സാധിച്ചില്ല. ക്ലേ കോര്‍ട്ടില്‍ താന്‍ തന്നെയാണ് അധിപതി എന്നു തെളിയിക്കാന്‍ ജൂണ്‍ 10 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊറെറ്റ്ജയുമായി കേര്‍ട്ടന്‍ ഏറ്റുമുട്ടും.
10ാം സീഡ് ഫ്രാന്‍സിന്റെ സെബാസ്റ്യന്‍ ഗ്രോസ്ജീനെ തറപറ്റിച്ചാണ് കൊറെറ്റ്ജ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 7-5, 6-4, 6-4. ഒന്നാം സെമിയില്‍ ഫെരേരോയ്ക്കേറ്റ അനുഭവം തന്നെയായിരുന്നു ഗ്രോസ്ജീന് രണ്ടാം സെമിയില്‍ ഉണ്ടായത്. നാട്ടുകാരുടെ പിന്തുണയോടെ കളിച്ചിട്ടും ഒന്നാം സെറ്റിലൊഴികെ ഒരിക്കല്‍പ്പോലും ഗ്രോസ്ജീന് താളം കണ്ടെത്താനായില്ല.












Click it and Unblock the Notifications