Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ള് സഹ. സംഘങ്ങള്‍ പിരിച്ചുവിടാന്‍ നിയമസതടസ്സം

തിരുവനന്തപുരം: കേരളത്തിലെ കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ യുഡിഎഫ് സര്‍ക്കാരിന് ഒട്ടേറെ നിയമതടസ്സങ്ങള്‍ മറികടക്കേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തിലെ ചില വ്യവസ്ഥകളാണ് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുന്നതില്‍ പുതിയ സര്‍ക്കാരിന് തടസ്സമാകുന്നത്.

മദ്യനയപ്രകാരം ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാലേ സംഘങ്ങളുമായുള്ള കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് കഴിയൂ. കള്ള് ഷാപ്പുകള്‍ ഏറ്റെടുത്തു നടത്താന്‍ ഒരു വര്‍ഷത്തേക്കുള്ള കിസ്ത് തുക സഹകരണ സംഘങ്ങള്‍ മുന്‍കൂറായി അടച്ചിട്ടുണ്ട്. അതിനാല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടിരിക്കുകയാണ്. സാധാരണ കിസ്ത് തുകയില്‍ വീഴ്ച വരുത്തുമ്പോഴാണ് കരാര്‍വ്യവസ്ഥ ലംഘിക്കപ്പെടുന്നത്.

നയപരമായ കാരണങ്ങളാല്‍ കരാര്‍ റദ്ദാക്കാമെന്ന് വ്യവസ്ഥയില്ലാത്തതിനാല്‍ ഈവഴി നീക്കം നടത്താനും സര്‍ക്കാരിന് കഴിയില്ല. ചുരുക്കത്തില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും വരെ സംഘങ്ങള്‍ക്ക് കള്ളുഷാപ്പുകള്‍ നടത്തിക്കൊണ്ടുപോകുവാനുള്ള നിയമപരമായ അധികാരമുണ്ട്.

ജൂണ്‍ 11 തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് ഉപസമിതി കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ചപ്പപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനാണ് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉപസമിതി യോഗം ചേര്‍ന്നത്.

അധികാരത്തില്‍ വന്നാല്‍ എത്രയും പെട്ടെന്ന് കള്ളുസഹകരണ സംഘങ്ങള്‍ പിരിച്ചുവിടുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. അധികാരം ഏറ്റെടുത്ത ശേഷം മുഖ്യമന്ത്രി എ.കെ ആന്റണിയും എക്സൈസ് മന്ത്രി കെ. ശങ്കരനാരായണനും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+