Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടക്കോട് പക്ഷിസങ്കേതം ഭീഷണിയില്‍

തിരുവനന്തപുരം: പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ ഡോ.സലിം അലിയ്ക്ക് ഏറെ പ്രിയപ്പെട്ട തട്ടക്കോട് പക്ഷിസങ്കേതം ഭീഷണിയില്‍.

ഇക്കോടൂറിസത്തിന്റെ പേരില്‍ വന്‍തോതില്‍ നടക്കുന്ന വനനശീകരണം സങ്കേതത്തെ നാശത്തിലേക്ക് നയിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പക്ഷിനിരീക്ഷകരുടെ സംഘടനയായ വാര്‍ബ്ലേര്‍സ് ആന്റ് വേഡേഴ്സ് നടത്തിയ പഠനത്തിലാണ് തട്ടേക്കാട് മരണത്തിലേക്ക് അടുക്കുന്നതായി തെളിഞ്ഞത്.

വനനശീകരണത്തിനു പുറമെ സങ്കേതത്തിനുള്ളിലുള്ള തടാകത്തിന്റെ മലിനീകരണവും വ്യാപകമായ തോട്ടപ്പൊട്ടിക്കലും തട്ടേക്കാടിന് ഭീഷണിയാവുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാവുന്ന കാട്ടുതീ അപൂര്‍വമായ പലിയിനം പക്ഷികളുടെ ആവാസകേന്ദ്രങ്ങളെ നശിപ്പിച്ചുവെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി വനമേഖലയുടെ കീഴില്‍ വരുന്ന തട്ടേക്കാടിലെ ഒരുളന്താന്നി പ്രദേശത്ത് മരങ്ങള്‍ മുറിച്ചുനീക്കിയതും ജനങ്ങള്‍ വനപ്രദേശത്ത് സ്ഥിരമായി കടന്നുകയറുന്നതും പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭംഗമുണ്ടാക്കി. കറുത്ത മരംകൊത്തി ഷാമ, അപൂര്‍വ ഇനത്തിലുള്ള മൈന തുടങ്ങിയ പക്ഷികളുടെ ആവാസകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പഠനത്തില്‍ പറയുന്നു.

കാടന്‍ പരുന്ത്, മൂങ്ങ, സിലോണ്‍ ഫ്രോഗ്, വയനാടന്‍ ത്രഷുകള്‍ എന്നിവയുടെ എണ്ണം മനുഷ്യരുടെ ഇടപെടല്‍ മൂലം സങ്കേതത്തില്‍ കുറഞ്ഞിട്ടുണ്ട്. 211 തരം പക്ഷികളെയാണ് പഠനസംഘം ഇവിടെ കണ്ടെത്തിയത്. അപൂര്‍വമായ ചിലയിനം ചിത്രശലഭങ്ങളെയും സംഘം കണ്ടെത്തി. തട്ടേക്കാട് ഒരുളുന്താന്നി പ്രദേശത്തെ ചതുപ്പ്നിലങ്ങള്‍ കൂടി സങ്കേതത്തോട് ചേര്‍ന്ന് സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് പഠനറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പ്രമുഖ പക്ഷിശാസ്ത്രജ്ഞന്‍ കെ.കെ.നീലകണ്ഠന്റെ ഒമ്പതാം ചരമവാര്‍ഷികദിനമായ ജൂണ്‍ 14 വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡി.സുശാന്ത്കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+