കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

  • By Super
Google Oneindia Malayalam News

ഹരാരെ: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ത്രിരാഷ്ട്ര കപ്പില്‍ വെസ്റിന്‍ഡീസിനെതിരായ അവസാന ഏകദിനമത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു.

ജയിക്കാന്‍ 230 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 11 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. സ്കോര്‍: വെസ്റിന്‍ഡീസ് അഞ്ച് വിക്കറ്റിന് 229. ഇന്ത്യ 48.1 ഓവറില്‍ നാല് വിക്കറ്റിന് 230. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതില്‍ മൂന്നെണ്ണത്തിലും സച്ചിനായിരുന്നു വിജയശില്പി. ജൂലായ് ഏഴ് ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും വെസ്റിന്‍ഡീസും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടും.

ഹരാരെയില്‍ ജൂലായ് നാല് ബുധനാഴ്ച നടന്ന മത്സരത്തില്‍ ലിറ്റില്‍ മാസ്ററുടെ സ്ട്രോക്കുകള്‍ക്ക് വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സച്ചിന്‍ 130 പന്തില്‍ നിന്ന് 122 റണ്‍സെടുത്തു. ഇതില്‍ 12 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നു.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും കരുതലോടെയാണ് തുടങ്ങിയത്. 133 റണ്‍സ് പടുത്തുയര്‍ത്തിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മെര്‍വിന്‍ ധില്ലനാണ് തകര്‍ത്തത്. ഗാംഗുലി 62 റണ്‍സെടുത്തു. പിന്നീടെത്തിയ വീരേന്ദ്ര ഷെവാഗും ഹേമാംഗ് ബദാനിയും രാഹുല്‍ ദ്രാവിഡും പെട്ടെന്നു തന്നെ പുറത്തായെങ്കിലും സച്ചിന്‍ ഒരറ്റത്തു പിടിച്ചു നിന്നു. അഞ്ചാം വിക്കറ്റില്‍ റിതീന്ദര്‍ സോധിയുമൊത്ത് (16) സച്ചിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ദേബാശിഷ് മൊഹന്തിയും ആശിഷ് നെഹ്റയും ആദ്യ ഓവറുകളില്‍ കൂടുതല്‍ റണ്ണെടുക്കുന്നതില്‍ നിന്ന് വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ തടഞ്ഞു. 66 റണ്‍സെടുത്ത് വേവല്‍ ഹിന്‍ഡ്സിന്റെയും 55 റണ്‍സെടുത്ത ഡാരന്‍ ഗാംഗയുടെയും ഇന്നിംഗ്സുകളാണ് വെസ്റിന്‍ഡീസിനെ 229ലെത്താന്‍ സഹായിച്ചത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റെടുക്കുന്നതില്‍ അത്ര വിജയിച്ചില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X