കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമണ്‍ ദുരന്തത്തിന് 13 വയസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കടലുണ്ടി ട്രെയിനപകടത്തിന്റെ ഭീകരസ്മൃതികള്‍ മായും മുമ്പേ ജൂലായ് എട്ട ് എത്തുന്നു. 107 പേരുടെ മരണത്തിനിടയാക്കിയ പെരുമണ്‍ തീവണ്ടിയപകടം നടന്നിട്ട ് ജൂലായ് എട്ട ിന് 13 വര്‍ഷം തികയുകയാണ്.

അപകടം നടന്നിട്ട ് 13 വര്‍ഷമായിട്ട ും ചിലര്‍ക്ക് നഷ്ടപരിഹാരം റെയില്‍വെ നല്‍കിയിട്ടില്ലെന്നതാണ് വിരോധാഭാസം. സാങ്കേതികമായ തടസങ്ങള്‍ ഉന്നയിച്ചാണ് പലര്‍ക്കും നഷ്ടപരിഹാരം റെയില്‍വെ നിഷേധിച്ചിരിക്കുന്നത്. അപകടത്തില്‍ മക്കള്‍ നഷ്ടപ്പെട്ട വര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ട ില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആശ്രിതരല്ലായിരുന്നു എന്ന കാരണം പറഞ്ഞാണ് റെയില്‍വെ ഇവര്‍ക്ക് നഷ്ടപരിഹാരം നിഷേധിച്ചത്.

ഇതുപോലെ ഭാര്യയും കുഞ്ഞും മരണമടഞ്ഞ പുരുഷന്മാര്‍ക്കും നഷ്ടപരിഹാരത്തുക കൊടുത്തിട്ട ില്ല. വളര്‍ന്നു വലുതായിക്കഴിഞ്ഞാല്‍ ജീവിതസായാഹ്നത്തില്‍ അച്ഛനും അമ്മയ്ക്കും തുണയാകുന്നത് മക്കളാണെന്ന വാദമൊന്നും റെയില്‍വെയുടെ മുന്നില്‍ വിലപ്പോകുന്നില്ല. ഇങ്ങനെ നോക്കുകയാണെങ്കില്‍ കടലുണ്ടി അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം കിട്ട ുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

1988 ജൂലായ് എട്ട ിന് ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിന്റെ ബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്നും ശാസ്താംകോട്ട കായലിലേക്ക് മറിയുകയായിരുന്നു. അന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എല്ലാ ജൂലായ് എട്ട ിനും പെരുമണിലുള്ള സ്മാരകത്തില്‍ ഒത്തുകൂടാറുണ്ട്.

ജൂലായ് എട്ട ് ഞായറാഴ്ച നടക്കുന്ന അനുസ്മരണ ചടങ്ങ് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. പുഷ്പാര്‍ച്ചന, ദീപസമര്‍പ്പണം, ചിക്കന്‍പോക്സ് പ്രതിരോധത്തിനായുള്ള സൗജന്യ ഹോമിയോ മരുന്ന് വിതരണം എന്നിവയും അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ട ുണ്ട്.

മരണമടഞ്ഞവര്‍ക്ക് വേണ്ടി കായലില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന ചടങ്ങും എല്ലാ വര്‍ഷവും നടന്നുവരുന്നു. ചിക്കന്‍പോക്സ് പ്രതിരോധമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടര്‍ ഡോ. ആശാ തോമസ് നിര്‍വഹിക്കും. എംപിമാരായ പി. രാജേന്ദ്രന്‍, എന്‍. കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X