Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് 50 ശതമാനം ലാഭം

ബാംഗ്ലൂര്‍: ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായത്തിന്റെ കാര്യത്തില്‍ 50 ശതമാനം വളര്‍ച്ച നേടി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസക്കാലത്തെ അറ്റാദായം 190 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 127 കോടിയായിരുന്നു. പ്രതീക്ഷയേക്കാള്‍ കവിഞ്ഞ പ്രകടനമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഈ മൂന്നുമാസക്കാലത്തെ ആകെ വരുമാനം 626 കോടിയാണ്. 2001 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ മൂന്നുമാസക്കാലത്തേതിനേക്കാള്‍ ലാഭത്തിന്റെ കാര്യത്തില്‍ 4.4 ശതമാനം വളര്‍ച്ചകൈവരിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് ലാഭവിഹിതത്തിന്റെ കാര്യത്തിലും മൊത്തവരുമാനത്തിന്റെ കാര്യത്തിലും എല്ലാ പ്രതീക്ഷകളേയും മറികടന്നിരിക്കുന്നു- മുംബൈയിലെ ഡിബിഎസ് സെക്യൂരിറ്റീസിലെ അനലിസ്റ് ചേതന്‍ ഷാ പറഞ്ഞു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്‍ഫോസിസിന് 26 കമ്പനികളെക്കൂടി അവരുടെ ഉപഭോക്താക്കളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. 2001 ജനവരി-മാര്‍ച്ച് കാലയളവില്‍ 37 കമ്പനികള്‍ ഇന്‍ഫോസിസിന്റെ സേവനം തേടിയെത്തിയിരുന്നു.

അറ്റാദായപ്രഖ്യാപനത്തോടെ ജൂലായ് 10 ചൊവാഴ്ച ഇന്‍ഫോസിസിന്റെ ഓഹരി വില 1.7 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച ഓഹരി ഇടപാട് ക്ലോസ് ചെയ്യുമ്പോള്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 3,519.65 രൂപയായിരുന്നു. കഴിഞ്ഞ 52 ആഴ്ചകളിലെ കണക്കെടുക്കുമ്പോള്‍ ഇത് 61ശതമാനം കുറവാണ്. 2000 സപ്തംബര്‍ 12നാണ് ഇന്‍ഫോസിസിന്റെ ഓഹരിവില ഏറ്റവും ഉയര്‍ന്നത്- 8,930 രൂപ. ഈ വര്‍ഷം ഇന്‍ഫോസിസ് ഓഹരിവില 2001 ഏപ്രില്‍ 12നാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്- 2,720 രൂപ.

നിലവിലുള്ളതും പുതുതായി രംഗത്തെത്തിയതുമായ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ നിന്നും ഇന്‍ഫോസിസ് കനത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനപ്രശ്നം കൂലിയിലുണ്ടായ ഇടിവുതന്നെയാണ്. തീരെ കുറഞ്ഞ തുകയ്ക്ക് സോഫ്റ്റ്വെയര്‍ സേവനം നല്കാന്‍ തയ്യാറാവുന്ന കമ്പനികള്‍ ഇന്ത്യയില്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍.

ഉപഭോക്താക്കള്‍ സാങ്കേതിക വിദ്യയ്ക്കുവേണ്ടി ചെലവാക്കുന്ന തുകയില്‍ നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ കൂലി ഈടാക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോഴെന്ന് ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. മോഹന്‍ദാസ് പറഞ്ഞു. 2001ലെ ആദ്യ മൂന്നുമാസക്കാലത്ത് പ്രതീക്ഷയേക്കാള്‍ കവിഞ്ഞ വളര്‍ച്ച നേടിയതിനാല്‍ , വാര്‍ഷിക വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന തങ്ങളുടെ വാഗ്ദാനം തിരുത്തേണ്ട ആവശ്യമില്ലെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പറഞ്ഞു. ആകെ വരുമാനം 2500 കോടിയില്‍ നിന്നും 2002ല്‍ 2,560 കോടിയായി ഉയര്‍ത്തുമെന്നാണ് ഇന്‍ഫോസിസിന്റെ വാഗ്ദാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+