മനോരമ ഫോട്ടോഗ്രാഫറുടെ ക്യാമറ കിട്ടി
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മലയാള മനോരമ കോട്ടയം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ (48) കുടയും ക്യാമറയും ഫിലിം റോളുകളും കണ്ടെത്തി.
ജൂലായ് 10 ചൊവാഴ്ച നാവികസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് വിക്ടര്‍ ഉപയോഗിച്ച ഈ സാമഗ്രികള്‍ കണ്ടെടുത്തത്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശം ജൂലായ് ഒമ്പത് തിങ്കളാഴ്ച ഉച്ചയോടെ ക്യാമറയില്‍ പകര്‍ത്താന്‍ പോയതായിരുന്നു വിക്ടര്‍ ജോര്‍ജ്. വിക്ടറും മറ്റു മൂന്നുപേരും അടങ്ങിയ സംഘം ചിത്രങ്ങളെടുക്കാനായി മുകളിലേക്ക് കയറി ഒരു പാറയില്‍ നില്‍ക്കുകയായിരുന്നു. വീണ്ടും ഉരുള്‍പൊട്ടിയപ്പോള്‍ വിക്ടറൊഴിച്ചുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു. കൂട്ടുകാരുടെ അലര്‍ച്ച കേട്ട് വിക്ടര്‍ രക്ഷപ്പെടാനൊരുങ്ങുമ്പോഴേക്കും മലവെള്ളപ്പാച്ചിലില്‍ അദ്ദേഹം ഒഴുകിപ്പോയതായി കരുതുന്നു.
മലയാളമനോരമയുടെ ഡല്‍ഹി തിരുവനന്തപുരം യൂണിറ്റുകളില്‍ സേവനമനു ഷ് ഠിച്ചിട്ടുണ്ട്. ഏറ്റുമാനുര്‍ പട്ടിമറ്റം കരുണ നിവാസില്‍ ജോര്‍ജിന്റെ മകനാണ്. വിക്ടര്‍ ജോര്‍ജ് ഒട്ടേറെ വാര്‍ത്താ ചിത്രങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധിക്കപെട്ടിട്ടുണ്ട്. പുരസ്ക്കാരങ്ങളും നേട്യിട്ടുണ്ട്.
16 വര്‍ഷം മുമ്പാണ് വിക്ടര്‍ മലയാള മനോരമയില്‍ ഫോട്ടോഗ്രാഫറായി ചേരുന്നത്. ലോസ് ആഞ്ചലസ് ഒളിമ്പിക്സ്, ബീജിംഗ് ഏഷ്യാഡ് തുടങ്ങി ഒട്ടേറെ രാജ്യാന്തര കായികമേളകള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള വിക്ടര്‍ ഭാഷാപോഷിണി തുടങ്ങിയ മനോരമ പ്രസിദ്ധീകരണങ്ങളുടെ കവര്‍ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.












Click it and Unblock the Notifications