കശ്മീര്‍ തര്‍ക്കപ്രദേശമല്ല: ഇന്ത്യ
ദില്ലി: ജമ്മു കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവന ഇന്ത്യ നിരാകരിച്ചു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് പറഞ്ഞു. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന മുഷാറഫിന്റെ സിദ്ധാന്തം ഇന്ത്യയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ്.
പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ജസ്വന്ത്സിംഗ്. നേരത്തെ അദ്ദേഹം ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിക്കൊപ്പം പ്രധാനമന്ത്രി വാജ്പേയിയെ സന്ദര്‍ശിച്ചു.
ആഗ്ര ഉച്ചകോടിയില്‍ ഒരു സംയുക്ത പ്രഖ്യാപനം ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനാവും. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദത്തെ മുഷാറഫ് ന്യായീകരിച്ചതിനെ ജസ്വന്ത് വിമര്‍ശിച്ചു. നിയന്ത്രണരേഖ എന്നത് രേഖാമൂലം അംഗീകരിക്കപ്പെട്ടതാണ്. അക്കാര്യം നിഷേധിക്കാനാവില്ലെന്ന് ജസ്വന്ത് പറഞ്ഞു. നിയന്ത്രണ രേഖ ഒരു കരാറനുസരിച്ച് ഉണ്ടായതാണ്. അത് അ്ഗീകരിച്ചേ പറ്റൂ. ജസ്വന്ത് പറഞ്ഞു.












Click it and Unblock the Notifications