കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിലെ ഏകദിനക്രിക്കറ്റ് മുടങ്ങില്ല

  • By Super
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ നടന്നു വരുന്ന കൊക്കകോള ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് മുടങ്ങില്ല. കൊളംബോയില്‍ ജൂലായ് 24 ചൊവാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലായ് 25 ബുധനാഴ്ച നേരത്തെ തീരുമാനിച്ചതു പോലെ ന്യൂസിലാന്റും ശ്രീലങ്കയും ഏറ്റുമുട്ടും.

ചൊവാഴ്ച ശ്രീലങ്കയിലെ വ്യോമസേനാവിമാനകേന്ദ്രത്തിലും ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലും തമിഴ്പുലികള്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുകയും വിമാനത്താവളത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൊക്കകോള കപ്പിന് വേണ്ടിയുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

പക്ഷെ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട അധികൃതര്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ന്യൂസിലാന്റ് , ഇന്ത്യ, ശ്രീലങ്ക ടീമുകളിലെ കളിക്കാരുമായി കൂട്ടായും ഒറ്റയ്ക്കൊറ്റയ്ക്കും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂര്‍ണ്ണമെന്റ് മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനമെടുത്തത്.

ഇന്ത്യന്‍ താരങ്ങള്‍ ശ്രീലങ്കയില്‍ സുരക്ഷിതരാണെന്ന് കൊളംബോയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാര്‍ അറിയിച്ചിരുന്നു. ആഗസ്ത് അഞ്ചിനാണ് കൊക്കകോള കപ്പ് ഫൈനല്‍ .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X