Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം: തൃശൂരില്‍ 44 ലക്ഷത്തിന്റെ പദ്ധതി

തൃശൂര്‍: തൃശൂരില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി 44 ലക്ഷം ചെലവഴിക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് പറഞ്ഞു. ആഗസ്ത് 14 ചൊവാഴ്ച രാമനിലയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കനോലി കനാലില്‍ കായല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിക്കും. ചേറ്റുവയുടെ വികസനത്തിന് അഞ്ചുലക്ഷംരൂപയും ചെലവഴിക്കും. ചേറ്റുവയില്‍ ഹൗസ് ബോട്ട് സര്‍വീസ് ആഗസ്ത് 24ന് തുടങ്ങും. അവിടെയുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ വഴിയോര വിശ്രമകേന്ദ്രത്തില്‍ കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ 7.75 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി 3.60 ലക്ഷവും ചെലവാക്കും. സെന്ററില്‍ പുഴയ്ക്കലില്‍ പത്ത് ലക്ഷം ചെലവില്‍ അക്വാ സെന്റര്‍ ഉണ്ടാക്കും. അതിരപ്പിള്ളി, ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ചൂണ്ടയിട്ട് മത്സ്യംപിടിക്കാനുള്ള പദ്ധതി ഒരുക്കും. കടപ്പുറം, വാടാനപ്പിള്ളി മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ നാലുലക്ഷം നീക്കിവച്ചിട്ടുണ്ട്. വടക്കുംനാഥനിലെ ആനയൂട്ട് കേന്ദ്രടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കും. തീര്‍ത്ഥാടനടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ പ്രധാനതീര്‍ത്ഥാടനകേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കും.

നേരെത്ത നടന്ന ടൂറിസം ചര്‍ച്ചയില്‍ കളക്ടര്‍ ടി.ഒ. സൂരജ്, മേയര്‍ ജോസ് കാട്ടൂക്കാരന്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, പി.പി. ജോര്‍ജ്ജ് , ടി.വി. ചന്ദ്രമോഹന്‍, ടി.എന്‍. പ്രതാപന്‍, എം.കെ. പോള്‍സണ്‍, ഡെപ്യൂട്ടി മേയര്‍ കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+