ശബരിമല: 22.76 ഹെക്ടര്‍ വിട്ടുകൊടുക്കും
ശബരിമല: തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്യാനായി 22.76 ഹെക്ടര്‍ വനഭൂമി ശബരിമല ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കാന്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം താത്കാലിക അനുമതി നല്‍കി.
പെരിയാര്‍ കടുവാസങ്കേതത്തിലെ മരക്കൂട്ടത്ത് 20 ഹെക്ടറും വലിയാനവട്ടത്ത് 2.76 ഹെക്ടറുംം വിട്ടുകൊടുക്കാനാണ് അനുമതി. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് ഫോറസ്റ് എ.എന്‍.പ്രസാദ് ഒപ്പിട്ട ഉത്തരവ് സംസ്ഥാന വനം സെക്രട്ടറിക്ക ്ലഭിച്ചു.
സ്ഥലങ്ങള്‍ താത്കാലികമായി വിട്ടുകൊടുക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാകുമോ എന്ന് വനം-പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച ശേഷമേ ഭൂമി വിട്ടുകൊടുക്കുകയുള്ളൂ.
മരങ്ങള്‍ വെട്ടരുത്, ടെന്റുകള്‍ നിര്‍മിക്കുമ്പോള്‍ ഒപ്പം താത്കാലിക കക്കൂസും കുളിമുറിയും നിര്‍മിക്കണം, തീര്‍ഥാടനത്തിന് ശേഷം ടെന്റുകള്‍ നീക്കണം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് സ്ഥാനംനിര്‍ണയിക്കുകയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അംഗീകരിക്കുകയും ചെയ്ത സ്ഥലത്തേ ടെന്റുകള്‍ കെട്ടാവൂ എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.












Click it and Unblock the Notifications