കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പളയില്‍ ഹര്‍ത്താല്‍; ആകാശത്തേക്ക് വെടി

  • By Staff
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

സപ്തംബര്‍ ആറ് രാവിലെ ഒമ്പതരയോടെ കുമ്പള-ബദിയടുക്ക കവലയിലാണ് പൊലീസ് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് മുതിര്‍ന്നത്.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. സ്വകാര്യ ബസുകള്‍ കളനാട് വരെയേ ഓടുന്നള്ളൂ. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍നില വളരെ കുറവാണ്.

സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സുരക്ഷാസംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കുമ്പള സിഐ ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷാചുമതല വഹിക്കുന്നത്.

ക്രമസമാധാന നില വിലയിരുത്താന്‍ ഉത്തരമേഖലാ ഡിഐജി വിന്‍സന്റ് എം. പോള്‍ വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പൊലീസുദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ജില്ലയ്ക്കു പുറത്തുനിന്നുമുള്ള ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്ഐമാര്‍ , നിലമ്പൂരില്‍ നിന്ന് ദ്രുതകര്‍മ്മസേനയും മങ്ങാട്ടുപറമ്പില്‍ നിന്ന് രണ്ട് കമ്പനി സായുധസേനയും കുമ്പളയിലെത്തിയിട്ടുണ്ട്.

സപ്തംബര്‍ അഞ്ച് ബുധനാഴ്ച വൈകുന്നേരമാണ് ഓട്ടോ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദയെ (38) ഒരു സംഘം പേര്‍ കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷ വാടകയ്ക്കു വിളിച്ച് പൊലീസ് സ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പട്ടരെമുട്ട് എന്ന സ്ഥലത്തുവച്ചാണ് കൊലപാതകം നടത്തിയത്.

സജീവ ബിജെപി പ്രവര്‍ത്തകനായ ദയാനന്ദ വര്‍ഷങ്ങളായി കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ ലോലാക്ഷി. മക്കള്‍ നവീന്‍ ചന്ദ്ര, രേഷ്മ, ശരത്കുമാര്‍, പ്രഫുല്ല, സുഷമ. വാസന്തിയാണ് അമ്മ.

ദയാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ കുമ്പള പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സോഡാ ബാലന്‍, ആംബുലന്‍സ് ബാലു, കൊു, ശ്രീധര എന്ന ശ്രീധു, രാജു, ഡിസോജ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരുടെയും പേരിലാണ് കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X