വ്യാജമദ്യദുരന്തം: മരണം 12 ആയി
ചെന്നൈ: തമിഴ്നാട്ടിലെ അംബട്ടൂരില്‍ ഉണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നിലയും ഗുരുതരമാണെന്നറിയുന്നു.
വിവാഹചടങ്ങില്‍വച്ച് മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. വ്യാജമദ്യം ആന്ധ്രപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് കരുതുന്നു. തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന വ്യാജച്ചാരായ വേട്ട കാരണം ആന്ധ്രയില്‍ നിന്ന് കടത്തല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ലൈസന്‍സുള്ള ചാരായം വില്‍ക്കുന്നതിന് അനുമതി നല്‍കാന്‍ ദുരന്തം തമിഴ്നാട് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. 1990ല്‍ പന്‍റുത്തിയില്‍ 40 പേരുടെ ജീവനപഹരിച്ച മദ്യദുരന്തം ഉണ്ടായപ്പോള്‍ അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ചാരായം വില്‍ക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. അടുത്ത വര്‍ഷം അധികാരത്തില്‍ വന്ന ജയലളിത ചാരായം വീണ്ടും പൂര്‍ണമായും നിരോധിക്കുകയായിരുന്നു.












Click it and Unblock the Notifications