Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് 28ന് സമാധാനയോഗം

തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് സപ്തംബര്‍ 28 വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമാധാനയോഗം ചേരും.

കഴിഞ്ഞ ജൂണില്‍ ബിനു എന്ന സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു ശേഷം നാദാപുരം സമാധാനപരമായിരുന്നു. എന്നാല്‍ സപ്തംബര്‍ ആറ് വ്യാഴാഴ്ച ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന് ബോംബേറില്‍ പരിക്കേറ്റതോടെ വീണ്ടും നാദാപുരം സംഘര്‍ഷമേഖലയാവുകയായിരുന്നു.

നാദാപുരത്ത് ശാശ്വത സമാധാനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട അധികൃതരുടെ യോഗമാണ് സമാധാന യോഗം ചേരാന്‍ തീരുമാനിച്ചത്. സംഘര്‍ഷ മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ശങ്കരനാരായണന്‍, കെ.എം. മാണി, മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പി.കെ.കെ. ബാവ എംഎല്‍എ, പാറാണത്ത് കുഞ്ഞിമുഹമ്മദ്, സിപിഎമ്മിനെ പ്രതിനിധീകരിച്ച് എ. കണാരന്‍, എം. കേളപ്പന്‍, പി. മോഹനന്‍മാസ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ ജൂലായ് 15ന് മുഖ്യമന്ത്രി നാദാപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+