കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിക്കുമെന്ന് ബുഷ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തീവ്രവാദ ആക്രണത്തിലൂടെ അമേരിക്കയെ ദുഃഖത്തിലാഴ്ത്തിയ തീവ്രവാദികള്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷ് മുന്നറിയിപ്പ് നല്‍കി.
പൈശാചികമായ ആക്രമണത്തില്‍ പതിനായിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തീവ്രവാദ ആക്രമണം നടത്തുന്നവരെയും അവരെ സംരക്ഷിക്കുന്നവരേയും അമേരിക്ക ഒരുപോലെ തന്നെയാണ് കാണുന്നത്, തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും മുന്നറിയിപ്പായി ബുഷ് പറഞ്ഞു.

സപ്തംബര്‍ 11 ചൊവാഴ്ച രാത്രി ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബുഷ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമത്തെത്തുടര്‍ന്ന് തീര്‍ത്തും ദുഃഖിതനായ ബുഷ് അഞ്ചു മിനിറ്റ് മാത്രമാണ് സംസാരിച്ചത്.

ഞങ്ങളെ ഭയപ്പെടുത്താനാണ് തീവ്രവാദികള്‍ ഈ ആക്രമണം നടത്തിയിരിക്കുന്നത്. പക്ഷെ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അമേരിക്ക ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു.

ആക്രമണം നടത്തിയവരാരാണെന്ന് കണ്ടെത്താന്‍ ഇതിനകം തന്നെ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഏതൊരാക്രണമത്തെയും നേരിടാന്‍ അമേരിക്കന്‍ സൈന്യം തയ്യാറുമാണ്.

പ്രസിഡണ്ടിന്റെ പ്രഖ്യാപനത്തിനുമുമ്പ് അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചില സ്ഫോടനങ്ങള്‍ നടന്നു. എന്നാല്‍ സ്ഫോടനങ്ങള്‍ നടത്തിയത് തങ്ങളല്ലെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സപ്തംബര്‍ 11 ചൊവാഴ്ച രാവിലെ തീവ്രവാദികള്‍ ഒരേ സമയത്ത് തട്ടിയെടുത്ത നാല് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യ ആക്രമണം ന്യൂയോര്‍ക്കിന്റെ വാണിജ്യസിരാകേന്ദ്രമായ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെയായിരുന്നു. 110 നിലകളുള്ള രണ്ട് കെട്ടിടങ്ങളും ആക്രമണത്തില്‍ നിലംപൊത്തി. മറ്റൊരാക്രമണത്തില്‍ പെന്റഗണിന്റെ അഞ്ച് നിലകള്‍ തകര്‍ന്നു. നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിനെയാണ് ആക്രമിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X