കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലാദന്‍ പ്രശ്നം: പണ്ഡിതര്‍ യോഗം തുടങ്ങി
കാബൂള്‍: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനെ അമേരിക്കക്ക് വിട്ടുകൊടുക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ അഫ്ഗാനിസ്ഥാനിലെ മുസ്ലിം പണ്ഡിതരുടെ കൗണ്‍സില്‍ യോഗം തുടങ്ങി.
യോഗത്തില്‍ ആയിരത്തിലധികം പണ്ഡിതര്‍ പങ്കെടുക്കുന്നുണ്ടെന്ന് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് വാര്‍ത്താ ഏജന്‍സി താലിബാന്‍ വക്താവ് സൈദ് മൊഹമ്മദ് ഹഖാനിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടു ചെയ്തു. നിലവിലെ എല്ലാ സാഹചര്യവും പണ്ഡിതര്‍ കണക്കിലെടുക്കുമെന്ന് ഹഖാനി പറഞ്ഞു.
കാബൂളിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലാണ് യോഗം നടക്കുന്നത്. ബിന്‍ ലാദനെ വിട്ടുകൊടുക്കുന്നതിന് താലിബാന്‍ മുന്നോട്ടുവച്ച ഉപാധികളും പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറിന്റെ സന്ദേശം യോഗത്തിന്റെ തുടക്കത്തില്‍ വായിച്ചു. പുതിയ സാഹചര്യത്തില്‍ ഒമറാണ് കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചത്.