കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി: ജീവനക്കാര്‍ സമരത്തിലേക്ക്?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിലെ ജീവനക്കാര്‍ പണിമുടക്കിന് തയാറെടുക്കുന്നു.

ചാനലിലെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ടെക്നോപാര്‍ക്ക് തലവന്‍ വിജയരാഘവനും മമ്മൂട്ടിയും പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടവരെ പിരിച്ചുവിടാതെ നിരപരാധികളെ പുറത്താക്കുകയായിരുന്നു സിപിഎം നേതൃത്വമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനാല്‍ പണിമുടക്ക് അടക്കമുള്ള മാര്‍ഗത്തിലേക്ക് തിരിയാന്‍ ജീവനക്കാര്‍ ആലോചിക്കുന്നു.

പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയെയും പാര്‍ട്ടിയുടെ പിന്തുണയോടെ നിയമനം ലഭിച്ച മറ്റൊരാളെയും പിരിച്ചുവിടണമെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവരെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ തുറന്ന് വ്യക്തമാക്കുകയായിരുന്നു. ബെറ്റി കൈരളിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറാണ്. പ്രതിമാസം 15, 000 രൂപ ശമ്പളം വാങ്ങിയിരുന്ന ഇവരുടെ ശമ്പളം ഇപ്പോള്‍ 12, 000 ആയി കുറച്ചുവെന്ന് പറയപ്പെടുന്നു.

ചാനലിന് ലാഭമുണ്ടാക്കാത്തതും എന്നാല്‍ സമയം നഷ്ടപ്പെടുത്തുന്നതുമായ ചില പരിപാടികള്‍ നിര്‍ത്താനും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി നായനാരുടെയും ചെറിയാന്‍ ഫിലിപ്പിന്റെയും പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ നിര്‍ദേശവും പാര്‍ട്ടി തള്ളിക്കളയുകയായിരുന്നു.

പിരിച്ചുവിടപ്പെട്ട കൊല്ലം റിപ്പോര്‍ട്ടര്‍ മനോജ് ഭാരതിയോട് രാജി കത്തെഴുതി നല്‍കാനാണ് ആദ്യം ചാനല്‍ നേതൃത്വം ആവശ്യപ്പെട്ടത്. മനോജ് ഇതിന് തയാറാകാത്തതിനാല്‍ പിരിച്ചുവിടുകയായിരുന്നു. കാരണം കാണിക്കാതെ പിരിച്ചുവിട്ടതിന് മനോജ് കോടതിയില്‍ പോകാനൊരുങ്ങുകയാണ്. പിഎഫ് കുടിശിക പോലും നല്‍കാതെ ഒരു മാസത്തെ ശമ്പളം അധികം നല്‍കിയാണ് ഇവരെ പിരിച്ചുവിട്ടതെന്ന് ആരോപണമുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പിരിച്ചുവിടലിനെ ന്യായീകരിച്ചു. ഏതൊരു സ്ഥാപനത്തിനും ലാഭം നേടാനായി കാലാകാലങ്ങളില്‍ പിരിച്ചുവിടല്‍ നടപ്പാക്കാമെന്നായിരുന്നു പിണറായിയുടെ വിശദീകരണം. കമ്പനിയുടെ സാമ്പത്തിക അവസ്ഥ കൂടി കണക്കിലെടുക്കുന്ന തൊഴിലാളി യൂണിയനുകള്‍ പിരിച്ചുവിടലിനെ എതിര്‍ക്കില്ലെന്ന് പിണറായി പറഞ്ഞു. കൈരളിയിലെ പിരിച്ചുവിടലിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായ സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X