Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മലയാളികളുടെ ബന്ധുക്കള്‍ക്ക് ആശങ്ക

തിരുവനന്തപുരം: യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കുമോയെന്ന ആശങ്ക നിലനില്‍ക്കെ തങ്ങളുടെ ബന്ധുക്കളെ പറ്റി വ്യാകുലരാണ് ഗള്‍ഫ് മലയാളികളുടെ ബന്ധുക്കള്‍.

ഗള്‍ഫ് യുദ്ധം നടന്ന വേളയില്‍ ആയിരക്കണക്കിന് മലയാളികള്‍ കുവൈത്തില്‍ നിന്നും ഇറാക്കില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ സാഹചര്യം ഇത്തവണയും ഉണ്ടായേക്കുമോ എന്ന ആശങ്കയാണ് എങ്ങും.സൗദി അറേബ്യയില്‍ ബോംബ് സ്ഫോടനം നടന്നതോടെയാണ് തീവ്രവാദികള്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചേക്കുമോ എന്ന ആശങ്കയുണ്ടായത്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ഗള്‍ഫില്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രവാസിക്ഷേമവകുപ്പ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

സൗദിയില്‍ ബോംബ് സ്ഫോടനം നടന്നതിനെ തുടര്‍ന്ന് അവിടെ കഴിയുന്ന തന്റെ രണ്ട് പെണ്‍മക്കള്‍ ഫോണ്‍ ചെയ്യുകയുണ്ടായെന്ന് കോട്ടയം സ്വദേശി ടി.കെ.ചാക്കോ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിനടുത്താണ് തന്റെ ഒരു മകള്‍ താമസിക്കുന്നത്. ഇപ്പോഴും ആശങ്കമാറിയിട്ടില്ല. ചാക്കോ പറഞ്ഞു.

ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഗള്‍ഫ് രാജ്യം സൗദി അറേബ്യയാണ്. ആറ് ലക്ഷത്തോളം മലയാളികളാണ് ഇവിടെയുള്ളത്. നാല് ലക്ഷത്തോളം മലയാളികള്‍ യുഎഇയിലും ഒന്നര ലക്ഷത്തോളം പേര്‍ ഒമാനിലും എണ്‍പതിനായിരത്തോളം പേര്‍ വീതം ബഹ്റിന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലുമാണ്.ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് 1989ല്‍ 17,688 പേരും 1990ല്‍ 37,206 പേരുമാണ് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+