ലാദനെ പിടികൂടാനാവില്ലെന്ന് മകന്‍
ലണ്ടന്‍: ഒസാമ ബിന്‍ലാദനെ ഒരിക്കലും യുഎസ്-ബ്രിട്ടീഷ് സഖ്യത്തിന് പിടികൂടാനാവില്ലെന്ന് ലാദന്റെ പതിനെട്ടുവയസുകാരനായ മകന്‍.
അദ്ദേഹം അഫ്ഗാന്‍ മലനിരകളിലേക്ക് മറഞ്ഞുകഴിഞ്ഞു. ഇനിയദ്ദേഹത്തെ പിടികൂടാന്‍ സാധ്യമല്ല. അദ്ദേഹം ഇപ്പോള്‍ അദൃശ്യനാണ്. ലാദന്റെ മകന്‍ അബ്ദുള്ള ലാദന്‍ സണ്‍ഡേ മിററിന് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
അഫ്ഗാന്‍ ഭൂമി ഒരിക്കലും തന്റെ പിതാവിനെ ചതിക്കില്ല. എത്ര ബോംബാക്രമണങ്ങളുണ്ടായാലും ലാദന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. --അബ്ദുള്ള ലാദന്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് അബ്ദുള്ള അഫ്ഗാനിസ്ഥാന്‍ വിട്ടുപോയത്.
സപ്തംബര്‍ 11ന് കുതിരപ്പുറത്തു കയറി 300 പേരുടെ അകമ്പടിയോടെ ലാദന്‍ അഫ്ഗാന്‍ മലനിരകളിലേക്ക് പോയെന്ന് ലാദന്റെ ഉറ്റ ഉപദേശകരിലൊരാള്‍ തന്നോട് പറഞ്ഞതായി അബ്ദുള്ള വെളിപ്പെടുത്തി. കമ്പ്യൂട്ടറുകളും സാറ്റലൈറ്റ് ഉപകരണങ്ങളുമായി 60 ട്രക്കുകളും മലനിരകളിലേക്ക് അന്ന് തിരിച്ചു.
ലാദന്റെ 42 മക്കളിലൊരാളാണ് അബ്ദുള്ള. ലാദന്റെ അഞ്ചാമത്തെ ഭാര്യയാണ് അബ്ദുള്ളയുടെ മാതാവായ സാബിഹ.












Click it and Unblock the Notifications