പാല്‍ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവ്
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പാല്‍ പരിശോധിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാര്‍ഷികസര്‍വകലാശാലക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവിധ ജില്ലകളില്‍ നിന്നും പാല്‍ ശേഖരിച്ച് സര്‍വകലാശാലക്ക് നല്‍കാനായി സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലിന്റെ ഗുണനിലവാരവും ഏതെങ്കിലും രാസവസ്തുക്കളോ ബാക്ടീരിയയോ പാലില്‍ കലര്‍ന്നിട്ടുണ്ടോയെന്നതും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും സഹകരിക്കണമെന്നും ഇതുംസംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന പ്രവണതയുണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപഭോഗ്തൃ സമിതി സെക്രട്ടറി അയ്യപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി മേല്‍ ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ആര്‍. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.












Click it and Unblock the Notifications